Sunday, April 2, 2023

അമിത ജോലി ഭാരം; കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ കാണാനില്ല

കോട്ടയം: കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സിപിഒ ബഷീറിനെ കാണാതായി. വാറണ്ട് പ്രതിയെ പിടികൂടാൻ പോകാനിരുന്ന ബഷീറിനെ പുലർച്ചെ അഞ്ച് മണിയോടെയാണ് ക്വാർട്ടേഴ്സിൽ നിന്ന് കാണാതായത്.

അമിത ജോലിഭാരം കാരണം ബഷീർ സമ്മർദ്ദത്തിലായിരുന്നുവെന്നും ആരോപണമുണ്ട്. ദീർഘകാലമായി നിലനിൽക്കുന്ന വാറണ്ട് കേസിലെ പ്രതികളെ പിടികൂടണമെന്ന് ഉന്നത ഉദ്യോഗസ്ഥൻ നിർദേശിച്ചിരുന്നു. ഏകദേശം 50 എൽ.പി. വാറണ്ട് കേസുകൾ ബഷീറിൻ്റെ ചുമതലയിൽ ഉണ്ടായിരുന്നു എന്നാണ് വിവരം.

സംഭവത്തിൽ ഈസ്റ്റ് പൊലീസ് കേസെടുത്തിട്ടുണ്ട്. കോട്ടയത്ത് നിന്ന് ബഷീർ ട്രെയിനിൽ കയറി പോയതായാണ് സൂചന.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles