Friday, March 24, 2023

കാട്ടാന ആക്രമണം; അട്ടപ്പാടിയിൽ ആദിവാസി വൃദ്ധൻ കൊല്ലപ്പെട്ടു

പാലക്കാട്: കാട്ടാനയുടെ ആക്രമണത്തിൽ അട്ടപ്പാടിയിൽ ആദിവാസി വൃദ്ധൻ കൊല്ലപ്പെട്ടു. പുതൂർ മുള്ളി സ്വദേശി നഞ്ചനാണ് കൊല്ലപ്പെട്ടത്. വൈകുന്നേരം ആടിന് തീറ്റ വെട്ടാൻ പോയപ്പോഴാണ് നഞ്ചൻ ആനയുടെ മുന്നിൽ പെട്ടത്.

പരിക്കേറ്റ നഞ്ചനെ ഉടൻ കോട്ടത്തറ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആന നെഞ്ചിലാണ് ചവിട്ടിയത്. ഇടതുവശത്തെ വാരിയെല്ലുകൾ ഒടിഞ്ഞതായി ഡോക്ടർമാർ പറഞ്ഞു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആനയെ ഓടിച്ച് വിട്ടത്.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles