Sunday, April 2, 2023

കളകളുണ്ടെങ്കില്‍ പറിച്ചുകളയും; തെറ്റായ പ്രവണതകൾ അംഗീകരിക്കില്ലെന്ന് എം.വി ഗോവിന്ദൻ

മലപ്പുറം: പാർട്ടിയിൽ തെറ്റായ പ്രവണതകൾ അംഗീകരിക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കെടിഡിസി ചെയർമാനും മുൻ എംഎൽഎയുമായ പി കെ ശശിക്കെതിരായ ഫണ്ട് ദുരുപയോഗം സംബന്ധിച്ച ചോദ്യങ്ങൾക്ക് കളകളുണ്ടെങ്കിൽ പറിച്ചുകളയും എന്ന് അദ്ദേഹം മറുപടി നൽകി. എന്നാൽ പി.കെ ശശിയെയാണോ കള എന്ന് ഉദ്ദേശിച്ചതെന്ന ചോദ്യത്തിൽ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി.

സഹകരണ സ്ഥാപനങ്ങളുടെ നടത്തിപ്പിലും പാർട്ടിയുടെ പരിപാടി സംഘടിപ്പിക്കാൻ ഫണ്ട് സ്വരൂപിക്കുന്നതിലും പി കെ ശശി വ്യാപകമായ ക്രമക്കേട് നടത്തിയെന്നായിരുന്നു സംസ്ഥാന നേതൃത്വത്തിന് ലഭിച്ച പരാതി. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശന്‍ പരാതിക്കാരിൽ നിന്ന് തെളിവുകളും ശേഖരിച്ചിരുന്നു.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles