Sunday, April 2, 2023

ദുരിതാശ്വാസനിധി തട്ടിപ്പ്; നടന്നത് തീവെട്ടി കൊള്ളയെന്ന് കെ. സുരേന്ദ്രന്‍

കാസർകോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പിൽ നടന്നത് തീവെട്ടി കൊള്ളയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ സമഗ്ര അന്വേഷണം വേണമെന്നും കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.

തട്ടിപ്പിന് പിന്നിൽ ഉദ്യോഗസ്ഥർ മാത്രമല്ല, ശുപാർശ നൽകിയ ഉന്നത രാഷ്ട്രീയ നേതാക്കളെയും കണ്ടെത്തി അവരുടെ പങ്ക് അന്വേഷിക്കണം. തട്ടിപ്പിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ പങ്ക് അന്വേഷിക്കണം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അടക്കമുള്ളവരുടെ ശുപാർശയിലൂടെ നടന്ന തട്ടിപ്പ് അന്വേഷണ പരിധിയിൽ വരണമെന്നും സുരേന്ദ്രൻ പറഞ്ഞു.

ലൈഫ് മിഷൻ തട്ടിപ്പിന് പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസാണെന്നും സി എം രവീന്ദ്രന്‍റെ പങ്ക് പുറത്തുവന്നതോടെ തട്ടിപ്പിന് പിന്നിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും ഓഫീസ് ആണെന്ന് വ്യക്തമായെന്നും സുരേന്ദ്രൻ ആരോപിച്ചു. ഇതും അന്വേഷണ പരിധിയിൽ വരണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. വിജിലൻസ് അന്വേഷണം എവിടെയും എത്തില്ലെന്നും അതിനാൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles