Wednesday, March 22, 2023

ഭക്ഷണത്തിൽ രാസവസ്തു കലർത്തി കൊല്ലാൻ ശ്രമിച്ചെന്ന് പരാതി; സരിത ആശുപത്രിയിൽ

തിരുവനന്തപുരം: സോളാർ കേസ് പ്രതി സരിത എസ് നായരെ ഭക്ഷണത്തിൽ രാസവസ്തു ചേർത്ത് കൊല്ലാൻ ശ്രമിച്ചെന്ന പരാതിയിൽ ക്രൈംബ്രാഞ്ച് രക്ത സാമ്പിളുകൾ ശേഖരിച്ചു. മുൻ ഡ്രൈവർ വിനു കുമാറാണ് രാസവസ്തു കലർത്തിയതെന്നാണ് സരിതയുടെ പരാതി. കേരളത്തിൽ പരിശോധനയ്ക്ക് സൗകര്യമില്ലാത്തതിനാൽ സാമ്പിളുകൾ ഡൽഹിയിലെ നാഷണൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് പരിശോധനയ്ക്കായി അയയ്ക്കും. ശാരീരികമായി അവശ നിലയിലുള്ള സരിത ഇപ്പോൾ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ ചികിത്സയിലാണ്.

രാസവസ്തു കഴിച്ചതിനെ തുടർന്ന് സരിതയ്ക്ക് ഗുരുതരമായ ശാരീരിക പ്രശ്നങ്ങൾ ഉണ്ടാകുകയും ഇടതുകണ്ണിന്റെ കാഴ്ച കുറയുകയും ചെയ്തു. ഇടതുകാലും ദുർബലമായി. വഞ്ചനയിലൂടെ പരാതിക്കാരിയെ കൊലപ്പെടുത്തി സാമ്പത്തിക ലാഭമുണ്ടാക്കാൻ സരിത നൽകിയ പരാതിയിലെ പ്രതികളുമായി വിനുകുമാർ ഗൂഢാലോചന നടത്തിയെന്ന് എഫ്ഐആറിൽ പറയുന്നു. മരണത്തിലേക്ക് നയിച്ചേക്കാവുന്ന തരത്തിലുള്ള രാസവസ്തുക്കളാണ് സരിതയ്ക്ക് നൽകിയത്. ഐപിസി സെക്ഷൻ 307 (കൊലപാതക ശ്രമം), 420 (വഞ്ചന), 120 ബി (ഗൂഢാലോചന), 34 (സംഘടിത ഗൂഢാലോചന) എന്നീ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

രോഗം ബാധിച്ച് ചികിത്സ തേടിയപ്പോഴാണ് വിവരം പുറത്തറിഞ്ഞതെന്നും സരിത പറഞ്ഞു. രക്തത്തിൽ അമിതമായ അളവിൽ ആഴ്സെനിക്, മെർക്കുറി, ലെഡ് എന്നിവ കണ്ടെത്തി. 2018 മുതലാണ് വധശ്രമം ആരംഭിച്ചതെന്ന് സരിത പറഞ്ഞു. ശാരീരിക ബുദ്ധിമുട്ടുകൾ നേരിട്ടപ്പോൾ വിഷവസ്തുവിന്‍റെ സാന്നിധ്യം സംശയിച്ചു. എന്നാൽ ആരാണെന്ന് തിരിച്ചറിയാൻ കഴിയാത്തതിനാൽ പരാതി നൽകിയിരുന്നില്ല. 2022 ജനുവരി മൂന്നിന് കരമനയിലെ ഒരു ജ്യൂസ് കടയിൽ വച്ച്
വിനുകുമാർ രാസവസ്തു കലർത്തിയതായി അറിഞ്ഞുവെന്നും സരിത പറഞ്ഞു. പരാതി ലഭിച്ചതിനെ തുടർന്ന് ക്രൈ ബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തി. മുൻ ഡ്രൈവർ വിനുകുമാറിന് പുറമെ മറ്റ് ചിലർ കൂടെ ഇതിൽ പങ്കാളികളാണെന്ന് സംശയിക്കുന്നുവെന്നും സരിത പറഞ്ഞു.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles