Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

ചാലക്കുടിപ്പുഴത്തടത്തിലെ ജലക്ഷാമം; കേരള ഷോളയാറില്‍ നിന്നും വെള്ളം തുറന്നുവിടാന്‍ നിര്‍ദ്ദേശം

തിരുവനന്തപുരം: ചാലക്കുടി പുഴയിലെ രൂക്ഷമായ ജലക്ഷാമം പരിഹരിക്കാൻ കേരള ഷോളയാറിൽ നിന്ന് വെള്ളം തുറന്നുവിടാൻ നിർദ്ദേശം നൽകി വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. നദീതടത്തിൽ കുടിവെള്ളം, കൃഷി, ജലസേചന പദ്ധതികൾ എന്നിവയ്ക്ക് ആവശ്യത്തിന് വെള്ളം ലഭ്യമല്ലാത്ത സാഹചര്യം ജനപ്രതിനിധികൾ വൈദ്യുതി മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി, കൃഷിമന്ത്രി, ജലവിഭവ മന്ത്രി, എം.എൽ.എമാർ എന്നിവരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് കേരള ഷോളയാറിൽ നിന്ന് ചാലക്കുടി പുഴയിലേക്ക് പ്രതിദിനം 0.6 എം.സി.എം എന്ന നിരക്കിൽ 10 ദിവസത്തേക്ക് അധിക ജലം തുറന്നുവിടാൻ മന്ത്രി കൃഷ്ണൻകുട്ടി നിർദ്ദേശിച്ചത്. സംസ്ഥാന വൈദ്യുതി ബോർഡിന് 1.6 കോടി രൂപയുടെ വൈദ്യുതി ഉൽപാദന നഷ്ടമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

അതേസമയം, വേനൽ തുടങ്ങിയതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഗണ്യമായി കുറഞ്ഞു. 2354.74 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. കഴിഞ്ഞ വർഷത്തേക്കാൾ 22 അടി കുറവാണ് ജലനിരപ്പ്. കഴിഞ്ഞ വർഷം ഇതേ ദിവസം ഇടുക്കി ഡാമിലെ ജലനിരപ്പ് 2376.24 അടിയായിരുന്നു. അതായത് ഡാമിന്‍റെ സംഭരണ ശേഷിയുടെ 71 ശതമാനം വെള്ളമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അത് 49.50 ശതമാനം മാത്രമാണ്. ജലനിരപ്പ് 2199 അടിയോട് അടുത്തെത്തിയാൽ മൂലമറ്റത്ത് വൈദ്യുതി ഉത്പാദനം നിർത്തേണ്ടിവരും. ഇത് കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക് നയിക്കും. മൂലമറ്റത്ത് ഒരു യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ 670 ലിറ്റർ വെള്ളം വേണം. കഴിഞ്ഞ വർഷം ജൂൺ ഒന്നു മുതൽ ഇതേ ദിവസം വരെ 3287 മില്ലീമീറ്റർ മഴ ലഭിച്ചു. എന്നാൽ ഇത്തവണ 3743 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. അതായത് ഇത്തവണ 456 മില്ലിമീറ്റർ കുറവാണ്.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....