Wednesday, March 22, 2023

ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാർ വീണു; ടയറിനടിയിൽ പെടാതെ രക്ഷിച്ച് ട്രാഫിക് പൊലീസ്

കോഴിക്കോട്: ലോറിയിടിച്ച് സ്കൂട്ടറിൽ നിന്ന് വീണ സ്ത്രീകളെ ട്രാഫിക് പൊലീസ് രക്ഷപ്പെടുത്തി. കോഴിക്കോട് മലാപ്പറമ്പ് ട്രാഫിക് സിഗ്നലിന് സമീപമാണ് ഇരുചക്രവാഹനം അപകടത്തിൽപ്പെട്ടത്. ഡ്യൂട്ടിയിലുണ്ടായിരുന്ന കോഴിക്കോട് സിറ്റി ട്രാഫിക് സീനിയർ സിവിൽ പൊലീസ് ഓഫീസർ രഞ്ജിത്ത് ലിജേഷിന്റെ ഇടപെടൽ കാരണം രണ്ട് ജീവനാണ് രക്ഷിക്കാനായത്.

സിഗ്നൽ പച്ചകുത്തിയയുടൻ ലോറി മുന്നോട്ട് നീങ്ങാൻ തുടങ്ങുകയും ഇടതുവശത്തുകൂടി കടന്നുപോവുകയായിരുന്ന സ്കൂട്ടറിൽ ഇടിക്കുകയും ചെയ്തു. സ്കൂട്ടറിലുണ്ടായിരുന്ന രണ്ട് സ്ത്രീകളും താഴേക്ക് വീണു. സിഗ്നലിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരൻ സ്ഥലത്തെത്തി ടയറിനടിയിൽപെടാതെ ഇരുവരെയും രക്ഷപ്പെടുത്തുകയായിരുന്നു.

ജനുവരിയിൽ നടന്ന അപകടത്തിന്‍റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles