പപ്പായ ഹല്‍വക്ക് ആവശ്യമായ ചേരുവകൾ
1.നെയ്യ് – 100 ഗ്രാം
2.പപ്പായ ഗ്രേറ്റ് ചെയ്തത് – 250 ഗ്രാം
3.പാല് – ഒരു ലിറ്റര്‍
4.പഞ്ചസാര – 200ഗ്രാം
5.കുങ്കുമപ്പൂവ് – ഒരു നുള്ള്, പാലില്‍ കുതിര്‍ത്തത്
6.ഏലയ്ക്കാപ്പൊടി – ഒരു ചെറിയ സ്പൂണ്‍
7.കശുവണ്ടിപ്പരിപ്പ്, ബദാം – അലങ്കരിക്കാന്‍
പാകം ചെയ്യുന്ന വിധം
പാനില്‍ അല്പം നെയ്യ് ചൂടാക്കി പപ്പായ വഴറ്റുക.ഇതിലേക്കു പാല് ഒഴിച്ച് തിളപ്പിച്ചു കുറുകി വരുമ്പോള്‍ പഞ്ചസാരയും കുങ്കുമപ്പൂവും ചേര്‍ക്കുക.
ഇതില്‍ അല്പാല്പം നെയ്യ് ചേര്‍ത്തിളക്കി കുറുകി വരുമ്പോള്‍ ഏലയ്ക്കാപ്പൊടി ചേര്‍ക്കണം.ഇത് നെയ്യ് പുരട്ടിയ ട്രേയില്‍ നിരത്തി ചൂടാറിയ ശേഷം കശുവണ്ടിപ്പരിപ്പും ബദാമും വച്ച് അലങ്കരിച്ച് വിളമ്പാം.