Monday, September 25, 2023

ഡയമണ്ട് ലീഗില്‍ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് വെള്ളി

യൂജിന്‍: ഡയമണ്ട് ലീഗ് ജാവലിന്‍ ത്രോ ഫൈനലില്‍ നീരജ് ചോപ്രയ്ക്ക് വെള്ളി. 83.8 മീറ്റര്‍ ദൂരം എറിഞ്ഞാണ് ചോപ്ര വെള്ളിമെഡല്‍ കരസ്ഥമാക്കിയത്.

ചെക് റിപ്പബ്ലിക്കിന്റെ യൂക്കൂബ് വദലെജിനാണ് സ്വര്‍ണം. 84.24 മീറ്റര്‍ ദൂരം എറിഞ്ഞാണ് വദലെജ് സ്വര്‍ണം സ്വന്തമാക്കിയത്. നിലവിലെ ചാമ്പ്യനായ നീരജ് ചോപ്രയ്ക്ക് 0.44 മീറ്ററിന്റെ വ്യത്യാസത്തിനാണ് സ്വര്‍ണം നഷ്ടമായത്.

ഇതോടെ പങ്കെടുത്ത നാലു ഡയമണ്ട് ലീഗുകളില്‍ നിന്നായി രണ്ടു വീതം സ്വര്‍ണവും വെള്ളിയും നീരജ് ചോപ്ര കരസ്ഥമാക്കി.

Related Articles

Latest Articles