ലുക്മാൻ, ശ്രീനാഥ് ഭാസി എന്നിവരെത്തിയ ‘കൊറോണ ധവാൻ’ എന്ന ചിത്രം ഒടിടി റിലീസ് പ്രഖ്യാപിച്ചു. ചിത്രം ഒക്ടോബർ 20 ന് സൈന പ്ലേയിൽ സ്ട്രീമിങ് ആരംഭിക്കും. ഓഗസ്റ്റ് നാലിനാണ് ചിത്രം തീയേറ്ററുകളിലെത്തിയത്.
നവാഗതനായ സിസി സംവിധാനം ചെയ്ത ചിത്രം ജെയിംസ് ആൻഡ് ജെറോം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജെയിംസും ജെറോമും ആണ് നിർമിച്ചത്. ഒരു മുഴുനീള കോമഡി എന്റർടൈനറായ ചിത്രത്തിന്റെ രചന സുജയ് മോഹന്‍രാജ് ആണ് നിര്‍വ്വഹിച്ചത്.
ജോണി ആന്റണി, ശരത് സഭ, ഇര്‍ഷാദ് അലി, ബിറ്റോ, ശ്രുതി ജയന്, സീമ ജി നായര്‍, ഉണ്ണി നായര്‍, സിനോജ് അങ്കമാലി, ധര്മജന് ബോള്‍ഗാട്ടി, വിജിലേഷ്, അനീഷ് ഗോപല്‍, സുനില്‍ സുഗത, ശിവജി ഗുരുവായൂര്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.