ഡല്‍ഹി: വാഹന വിപണയില്‍ നേട്ടം കൊയ്ത് ഇന്ത്യന്‍ കമ്പനിയായ ടിവിഎസ്. വിപണി മൂല്യത്തില്‍ ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയായ ടിവിഎസ് മോട്ടോര്‍ കമ്പനി ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മാതാക്കളായ യമഹയെ പിന്തള്ളി. ഇതോടെ വിപണി മൂല്യത്തില്‍ ലോകത്തിലെ മൂന്നാം സ്ഥാനം അലങ്കരിക്കുന്ന ഇരുചക്ര വാഹന നിര്‍മാതാവെന്ന ഖ്യാതിയും ഇപ്പോള്‍ ഇന്ത്യന്‍ കമ്പനിയായ ടിവിഎസ് മോട്ടോര്‍ കമ്പനി സ്വന്തമാക്കി.
കഴിഞ്ഞ ആറ് മാസത്തിനിടെ ടിവിഎസ്സിന്റെ വിപണി മൂല്യം 37 ശതമാനം ഉയര്‍ന്ന് 9.2 ബില്യന്‍ ഡോളറിലെത്തി. എന്നാല്‍ യമഹക്ക് വിപണി മൂല്യത്തില്‍ സമീപകാലത്ത് 1.6 ബില്യന്‍ ഡോളറിന്റെ ഇടിവുണ്ടായത്. 2023 ഒക്ടോബര്‍ 19 ലെ കണക്ക് പ്രകാരം യമഹ മോട്ടോര്‍ കമ്പനിയുടെ വിപണി മൂല്യം 8.8 ബില്യന്‍ ഡോളറാണെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.
ഏറ്റവും വലിയ വിപണി മൂല്യമുള്ള ആദ്യ അഞ്ച് ഇരുചക്ര വാഹന നിര്‍മാതാക്കളില്‍ നാല് പേരും ഇന്ത്യന്‍ കമ്പനികളാണ് ഇപ്പോള്‍. പട്ടികയില്‍ ബജാജ് ഓട്ടോയാണ് ഒന്നാം സ്ഥാനത്ത്. 19 ബില്യന്‍ ഡോളറാണു വിപണി മൂല്യം. 11.5 ബില്യന്‍ ഡോളര്‍ വിപണി മൂല്യമുള്ള ഐഷര്‍ മോട്ടോഴ്സ് രണ്ടാം സ്ഥാനത്തുമുണ്ട്.