Vismaya News
Connect with us

Hi, what are you looking for?

Automobile

ഹോണ്ട ആക്ടീവയുടെ ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ചു

ജപ്പാന്‍ മൊബിലിറ്റി ഷോയില്‍ ഹോണ്ടയുടെ ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ചു. ആക്ടീവ സ്‌കൂട്ടറിന്റെ ഇലക്ട്രിക് മോഡലാണ് അവതരിപ്പിച്ചത്. എസ് സി ഇ എന്നാണ് പേരിട്ടിരിക്കുന്നത്. എടുത്തു മാറ്റാവുന്ന ബാറ്ററിയുമായാണ് പുതിയ വാഹനം എത്തുന്നത്. എസ്‌സിഇയില്‍ 1.3 kWh ന്റെ രണ്ട് ബാറ്ററികളുണ്ടാകും.

ഒഴുകിയിറങ്ങുന്ന രൂപകല്‍പനയാണ് ഈ വൈദ്യുത സ്‌കൂട്ടറിലുള്ളത് ഡിസൈന്‍ വളരെ ലളിതവും എന്നാല്‍ സ്‌റ്റൈലിഷും ആണ്. ഹാന്‍ഡിലിനു മുന്നില്‍ എല്‍ഇഡി ലൈറ്റും നല്‍കിയിട്ടുണ്ട്. മുന്നിലേയും പിന്നിലേയും ഇന്‍ഡിക്കേറ്ററുകളിലും മോട്ടോര്‍ കവറിലും വൈദ്യുത സ്‌കൂട്ടറെന്ന സൂചനയില്‍ നീല വര നല്‍കിയിരിക്കുന്നു. സിംഗിള്‍ സീറ്റ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വാഹനത്തോടു ചേര്‍ന്നിരിക്കുന്ന ഫൂട്ട് പെഗ് എന്നിവയുമുണ്ട്

സീറ്റിനുള്ളിലാണ് ഹോണ്ട മൊബൈല്‍ പവര്‍ പാക്ക് ഇ ബാറ്ററികള്‍ വെച്ചിരിക്കുന്നത്. ഓരോന്നിനും 10 കിലോഗ്രാം വീതമാണ് ഭാരം. സീറ്റിന് അടിയിലെ സ്റ്റോറേജ് സ്പേസ് ബാറ്ററികള്‍ ഇല്ലാതാക്കുന്നുണ്ട്. ഏതാണ്ട് 100 കിലോമീറ്ററോട് അടുപ്പിച്ചായിരിക്കും റേഞ്ച്. ഉയര്‍ന്ന വേഗത മണിക്കൂറില്‍ 60-70 കിലോമീറ്റര്‍ പ്രതീക്ഷിക്കാം. ഏകദേശം ഏഴ് ഇഞ്ച് സ്‌ക്രീനും ഇതിനുണ്ട്. അതേസമയം ഇത് എല്‍ഇഡി ആണോ അതോ ടി.എഫ്.ടി ആണോ എന്ന് വ്യക്തതയില്ല. ഈ സ്‌ക്രീന്‍ ഒരു ടാബ്ലെറ്റ് പോലെ ഉയര്‍ത്തിയിരിക്കുന്നു. ഇലക്ട്രിക് സ്‌കൂട്ടറുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും ഇതില്‍ ദൃശ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.

അതേസമയം, ഇന്ത്യന്‍ വിപണിയിലേക്ക് എപ്പോഴാണ് ഹോണ്ടയുടെ ഈ വൈദ്യുത സ്‌കൂട്ടര്‍ എത്തുകയെന്ന് പറയാനാവില്ല. എങ്കിലും അടുത്തവര്‍ഷം വൈദ്യുത സ്‌കൂട്ടറുകള്‍ ഹോണ്ട ഇന്ത്യയിലെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...