Connect with us

Hi, what are you looking for?

TECH

ഉപയോക്താക്കളുടെ ക്രിയേറ്റീവ് എക്സ്പീരിയൻസ് വർദ്ധിപ്പിക്കുക ലക്ഷ്യം; പുതിയ അപ്ഡേറ്റുമായി ഇൻസ്റ്റാഗ്രാം

ഉപയോക്താക്കളുടെ ക്രിയേറ്റീവ് എക്സ്പീരിയൻസ് വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പുതിയ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് ഇൻസ്റ്റാഗ്രാം. ഫിൽറ്ററുകളാണ് ഇത്തവണ ഇൻസ്റ്റാഗ്രാം അപ്ഡേറ്റ് ചെയ്തിരിക്കുന്നത്.

നേരത്തെ ഇൻസ്റ്റാഗ്രാമിൽ ഉള്ള റീൽസ് ഫോട്ടോ സ്റ്റോറീസ് എന്നിവയ്‌ക്ക് പുറമേ പുതിയ ഫിൽട്ടറുകളായ ഫേഡ്, ഫേഡ് വാം, ഫേഡ് കൂൾ, സിമ്പിൾ, സിമ്പിൾ വാം, സിമ്പിൾ കൂൾ, ബൂസ്റ്റ്, ബൂസ്റ്റ് കൂൾ, ഗ്രാഫൈറ്റ്, ഹൈപ്പർ, റോസി, എമറാൾഡ്, മിഡ്നൈറ്റ്, ഗ്രെയ്നി,ഗ്രിറ്റി,ഹാലോ, കളർ ലീക്ക്, സോഫ്റ്റ് ലൈറ്റ്, സൂം ബ്ലർ, ഹാൻഡ് ഹെൽഡ്, വൈഡ് ആംഗിൾ തുടങ്ങിയവയും ഇൻസ്റ്റാഗ്രാമിൽ ലഭ്യമാകും.

ഇവയ്‌ക്ക് പുറമേ ടെക്സ്റ്റ്- ടു- സ്പീച്ച് വോയ്‌സുകൾ, പുതിയ ഫോണ്ടുകൾ, ടെക്സ്റ്റ് സ്റ്റൈൽ, വ്യക്തിഗത വീഡിയോ ക്ലിപ്പുകൾക്ക് സഹായകമാകുന്ന അൺഡു, റീഡു തുടങ്ങിയ വീഡിയോ എഡിറ്റിംഗ് ടൂളുകളും പുതിയ അപ്ഡേറ്റിൽ ഉൾപ്പെടുന്നുണ്ട്. ക്ലോസ് ഫ്രണ്ട്സിന് മാത്രമായി പോസ്റ്റുകളും ട്രെയിലുകളും ഷെയർ ചെയ്യാവുന്ന ഫീച്ചർ കഴിഞ്ഞ ആഴ്ചയാണ് ഇൻസ്റ്റഗ്രാം അവതരിപ്പിച്ചത്.

മെറ്റയുടെ തലവനായ മാർക്ക് സക്കർബർഗ് പുതിയ അപ്ഡേറ്റ് പ്രഖ്യാപിച്ചത് ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾക്ക് അവരുടെ സ്വകാര്യതയിലും അവർ പ്ലാറ്റ്ഫോമിൽ പങ്കിടുന്ന കണ്ടെന്റിലും കൂടുതൽ നിയന്ത്രണം ലഭിക്കുമെന്ന് പ്രസ്താവിച്ചു കൊണ്ടാണ്.

ഈ ഫീച്ചർ ലഭ്യമാക്കുന്നതിനായി ഇൻസ്റ്റാഗ്രാം ഓപ്പൺ ചെയ്ത ശേഷം പോസ്റ്റ് സെലക്ട് ചെയ്ത് ക്യാപ്ഷൻ ഓപ്ഷന് താഴെയുള്ള ‘ഓഡിയൻസ്’ ഓപ്ഷനിൽ ടാപ്പ് ചെയ്തശേഷം ഓപ്ഷനുകളുടെ ലിസ്റ്റിൽ നിന്ന് ‘അടുത്ത സുഹൃത്തുക്കളെ തെരഞ്ഞെടുക്കുക’ എന്ന ഓപ്ഷനിൽ ടാപ്പ് ചെയ്യുകയാണ് ചെയ്യേണ്ടത്. പോസ്റ്റ് പ്രസിദ്ധീകരിക്കുന്നതിനായി മുകളിൽ വലതു കോണിലായി കാണപ്പെടുന്ന ‘പങ്കിടുക’ ബട്ടണിൽ ടാപ്പ് ചെയ്താൽ മതിയാകും.

You May Also Like

KERALA NEWS

ആലപ്പുഴ: ചക്കുളത്തുകാവ് പൊങ്കാല ഇന്ന്. പുലര്‍ച്ചെ നാലുമണിയോടെ പൊങ്കാല ചടങ്ങുകള്‍ ആരംഭിച്ചു. 9.30ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പൊങ്കാല ഉദ്ഘാടനം ചെയ്യും.ദുര്‍ഗ്ഗാദേവിക്ക് പൊങ്കാല നൈവേദ്യം സമര്‍പ്പിക്കാന്‍ ലക്ഷകണക്കിന് സ്ത്രീകളാണ് ചക്കുളത്തുകാവില്‍ എത്തുക. അരിയും...

KERALA NEWS

കൊല്ലം: കൊല്ലം ഓയൂരില്‍ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കുട്ടിയുടെ അച്ഛനെ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ അച്ഛന്‍ താമസിച്ചിരുന്ന പത്തനംതിട്ട നഗരത്തിലെ ഫ്‌ളാറ്റില്‍ പ്രത്യേക പോലീസ് സംഘം പരിശോധന നടത്തി. ഇവിടെയുള്ള...

KERALA NEWS

സംസ്ഥാനത്ത് ക്രിസ്ത്യന്‍ പള്ളികള്‍ പെരുകുന്നു എന്ന പരാതിയില്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത് വിവാദത്തില്‍. ബംഗലൂരു സ്വദേശി നല്‍കിയ പരാതിയില്‍ തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ക്കു വേണ്ടി ജോയിന്റ് ഡയറക്ടറാണ് നിര്‍ദേശം നല്‍കിയത്. സംസ്ഥാനത്ത്...

KERALA NEWS

കൊല്ലത്ത് ആറ് വയസുകാരി അബിഗേൽ സാറാ റെജിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിന് പിന്നാലെ സ്വന്തം കാർ പുറത്തിറക്കാൻ കഴിയാത്ത ദുരവസ്ഥയിൽ മലപ്പുറം സ്വദേശി. തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച കാറിലെ വ്യാജ നമ്പർ മലപ്പുറം സ്വദേശിയുടെ...