Vismaya News
Connect with us

Hi, what are you looking for?

TECH

നിങ്ങളുടേത് ഈ ലിസ്റ്റിലുണ്ടോ? ഇന്ത്യക്കാർ ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന 10 പാസ്‌വേഡുകൾ; കാത്തിരിക്കുന്നത് വലിയ അപകടം, മുന്നറിയിപ്പ്

സോഷ്യൽ മീഡിയ പേജുകൾ, അക്കൗണ്ടുകൾ, വിവിധ ബാങ്ക് ആപ്ലിക്കേഷനുകൾ, പണമിടപാട് ആപ്പുകൾ എന്നിങ്ങനെ തുടങ്ങി എല്ലാ ഡിജിറ്റൽ സംവിധാനങ്ങൾക്കും യുസർനെയിമും പാസ്‌വേർഡും ഉപയോഗിക്കേണ്ട കാലമാണിപ്പോൾ.

നിരവധി ഡിജിറ്റൽ അക്കൗണ്ടുകൾ ഒരു വ്യക്തിക്ക് തന്നെ കൈകാര്യം ചെയ്യേണ്ടി വരുന്നതിനാൽ ഇവയ്‌ക്കെല്ലാം പാസ്‌വേർഡ് തയ്യാറാക്കി ഉപയോഗിക്കുക എന്നതും വെല്ലുവിളിയാണ്. പലരും ഓർമിച്ചെടുക്കാനും എളുപ്പത്തിനും വേണ്ടി ലളിതമായ പാസ്‌വേർഡുകളാണ് ഉപയോഗിക്കാറുള്ളത്.

എന്നാൽ ഇപ്പോൾ ഇന്ത്യയിലെ ഭൂരിഭാഗമാളുകളും ഉപയോഗിക്കുന്ന 10 പാസ് വേർഡുകൾ പുറത്തുവിട്ടിരിക്കുകയാണ് NordVPN. അവരുടെ അക്കൗണ്ടുകൾ ആക്സസ് ചെയ്യാൻ വളരെ എളുപ്പമാണന്നാണ് സൈബർ സുരക്ഷാ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. ഇത്തരം പാസ്‌വേഡുകൾ ഉപയോഗിക്കുന്നതിന്‍റെ അപകടസാധ്യതയെക്കുറിച്ച് വിദഗ്ധരിൽ നിന്നുള്ള തുടർച്ചയായ മുന്നറിയിപ്പുകൾ ഉണ്ടായിരുന്നിട്ടും ലോകമെമ്പാടുമുള്ള ആളുകൾക്കിടയിൽ ഇവ ഇന്നും തുടരുകയാണെന്നും അധികൃതർ പറയുന്നു.

1. 123456: ഹാക്ക് ചെയ്യാൻ ഒറ്റ സെക്കൻഡ് പോലും ആവശ്യമില്ലാത്ത പാസ്‌വേർഡാണിത്. രാജ്യത്തെ 363,265 പേർ ഇത് ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. ഏറ്റവും എളുപ്പം കണ്ടെത്താൻ കഴിയുന്ന പാസ്‌വേർഡുകളിൽ ഒന്നാമതാണിതിന്റെ സ്ഥാനം

2. admin: ഈ പാസ്‌വേർഡ് ഹാക്ക് ചെയ്യാനും ഒരു സെക്കൻഡ് മാത്രം മതിയെന്നാണ് പറയപ്പെടുന്നത്. എന്നിട്ടും രാജ്യത്തെ 1,18,270 പേർ ഇതുപയോഗിക്കുന്നു.

3. 12345678: ഹാക്ക് ചെയ്യാൻ ആവശ്യമായ സമയം – ഒരു സെക്കൻഡിൽ താഴെ. 63,618 പേർ ഇതുപയോഗിക്കുന്നു.

4. 12345: 56,676 പേർ ഉപയോഗിക്കുന്ന ഈ പാസ്‌വേർഡ് ഹാക്ക് ചെയ്യാൻ ഒരു സെക്കൻഡ് പോലും ആവശ്യമില്ല.

5. Password: ഇത് സുരക്ഷിത പാസ്‌വേർഡ് ആണെന്ന് ചിലർക്കെങ്കിലും തോന്നുമെങ്കിലും ഹാക്ക് ചെയ്യാൻ ഒരു മിനിറ്റ് പോലും ആവശ്യമില്ലാത്ത ഒന്നാണിത്. 52,334 പേർ ഇതുപയോഗിക്കുന്നു.

6. Pass@123: 49,958 പേർ ഉപയോഗിക്കുന്ന ഈ പാസ്‌വേർഡ് കണ്ടെത്താൻ ഹാക്കർക്ക് അഞ്ച് മിനിറ്റോളം സമയം ആവശ്യമാണ്.

7. 123456789: ഈ പാസ്‌വേർഡ് തകർക്കാൻ ഒരു സെക്കർഡ് സമയമേ ആവശ്യമുള്ളൂ. 41,403 പേർ ഇതുപയോഗിക്കുന്നു.

8. Admin@123: 22,646 ഉപയോഗിച്ച് വരുന്ന ഈ പാസ്‌വേർഡ് ഹാക്ക് ചെയ്യാൻ ഒരു വർഷത്തോളം സമയം വേണ്ടി വരും.

9. India@123: 16,788 പേരുടെ ഇഷ്ട പാസ്‌വേർഡാണിത്. മൂന്ന് മണിക്കൂറാണ് ഇത് ഹാക്ക് ചെയ്യാൻ വേണ്ടി വരുന്നത്.

10. admin@123: അരമണിക്കൂറിനകം ഹാക്ക് ചെയ്യാൻ സാധിക്കുന്ന പാസ്‌വേർഡാണിത്. 16,573 പേർ ഇതുപയോഗിക്കുന്നു.

മേൽപ്പറഞ്ഞിരിക്കുന്ന പാസ്‌വേർഡുകൾ ഏതെങ്കിലും നിങ്ങൾ ഉപയോഗിക്കുന്നുവെങ്കിൽ അത് ഉടൻ മാറ്റണമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. സങ്കീർണ്ണമായ പാസ്‌വേർഡുകൾ സെറ്റ് ചെയ്യുന്നത് ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യത കുറയ്‌ക്കുന്നു.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....