Vismaya News
Connect with us

Hi, what are you looking for?

TECH

ഇടപാടുകള്‍ക്ക് പണം ഈടാക്കി തുടങ്ങി ഗൂഗിള്‍ പേ; മൊബൈൽ റീചാർജിനു മൂന്നു രൂപ വരെ അധിക ചാർജ്

മൊബൈൽ റീചാർജുകൾക്ക് ഫീസ് ഈടാക്കി ഗൂഗിൾ പേ. കൺവീനിയൻസ് ഫീസ് എന്ന ഇനത്തിൽ മൂന്നു രൂപയോളമാണ് അധികമായി ഈടാക്കിത്തുടങ്ങിയിരിക്കുന്നത്. വർഷങ്ങളോളം ഉപയോക്താക്കളെ പ്രീപെയ്ഡ് പ്ലാൻ റീചാർജ് ചെയ്യാനും അധിക ചെലവില്ലാതെ ബില്ലുകൾ അടയ്‌ക്കാനും അനുവദിച്ചതിന് ശേഷമാണ് ഗൂഗിൾ പേ പുതിയ മാറ്റം കൊണ്ടുവരുന്നത്.

ഗൂഗിൾ പേ റീച്ചാർജുകൾക്ക് ഫീസ് ഈടാക്കുന്നുണ്ട് എന്ന് ഒരു യൂസർ വെളിപ്പെടുത്തി. ഇതിന് പിന്നാലെയാണ് ഇക്കാര്യം പലരുടെയും ശ്രദ്ധയിൽപ്പെട്ടിരിക്കുന്നത്. കൺവീനിയൻസ് ഫീസ് ജിഎസ്ടി ഉൾപ്പെടെയുള്ളതാണെന്ന് സ്‌ക്രീൻഷോട്ടിൽ വ്യക്തമാണ്. എന്നാൽ ഗൂഗിൾ പേ ഇത് സംബന്ധിച്ച് ഔദ്യോഗികമായി പ്രഖ്യാപനം ഒന്നും നടത്തിയിട്ടില്ല.

നൂറ് രൂപ വരെ ചെലവ് വരുന്ന റീച്ചാർജുകൾക്ക് അ‌ധിക ഫീസ് നൽകേണ്ടതില്ല. 101 രൂപ മുതൽ 200 രൂപ വരെയുള്ള തുകയുടെ റീച്ചാർജുകൾക്ക് 2 രൂപ ഫീസ് നൽകണം. 301 രൂപയ്‌ക്ക് മുകളിലുള്ള റീച്ചാർജുകൾക്ക് 3 രൂപ നൽകണം.

നിലവിൽ, മൊബൈൽ റീചാർജുകൾക്ക് മാത്രമേ ഫീസ് ബാധകമാകൂ.ഗൂഗിൾ പേ വഴിയുള്ള വൈദ്യുതി ബിൽ പേയ്‌മെന്റുകൾ പോലുള്ള മറ്റ് ഇടപാടുകൾ സൗജന്യമായി തുടരും. വ്യക്തിപരമായി നടത്തുന്ന ഇടപാടുകൾക്കും കച്ചവടവുമായി ബന്ധപ്പെട്ടുള്ള യുപിഐ ഇടപാടുകൾക്കും നിലവിൽ അ‌ധിക തുക നൽകേണ്ടതില്ല.

ഈ ഫീസ് ഒഴിവാക്കുന്നതിന്, ഉപയോക്താക്കൾക്ക് തങ്ങളുടെ ടെലിക്കോം ഓപ്പറേറ്ററുടെ ആപ്പിൽനിന്നോ വെബ്‌സൈറ്റിൽനിന്നോ നേരിട്ട് റീചാർജ് ചെയ്യാവുന്നതാണ്. പേടിഎം, ഫോൺപേ എന്നിവയും ഈ തുക ഈടാക്കി തുടങ്ങിയിരുന്നു.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....