Vismaya News
Connect with us

Hi, what are you looking for?

TECH

ബഡ്ജറ്റ് ഫ്രണ്ട്‌ലി ലാപ്ടോപ്പുകളുമായി ലെനോവോ; നോക്കാം പ്രത്യേകതകൾ

ലാപ്ടോപ്പുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർ തിരഞ്ഞെടുക്കുന്ന മികച്ച ബ്രാൻഡാണ് ലെനോവോ. ആകർഷകമായ ഡിസൈൻ തന്നെയാണ് ലെനോവോ ലാപ്ടോപ്പുകളെ മറ്റ് ലാപ്ടോപ്പുകളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. ഇത്തവണ ബഡ്ജറ്റ് ഉപഭോക്താക്കൾക്കായി സ്റ്റൈലിഷ് ലുക്കിലും, ആധുനിക ഫീച്ചറിലും ഉള്ള ലാപ്ടോപ്പാണ് ലെനോവോ പുറത്തിറക്കിയിരിക്കുന്നത്.

ബഡ്ജറ്റ് സെഗ്മെന്റിൽ ഉൾപ്പെട്ട ലെനോവോ ഐപാഡ് 3 15ITL6 ലാപ്ടോപ്പുകളാണ് പുതുതായി പുറത്തിറക്കിയിരിക്കുന്നത്. 15.6 ഇഞ്ച് ഡിസ്പ്ലേയാണ് ഈ ലാപ്ടോപ്പുകൾക്ക് നൽകിയിരിക്കുന്നത്. 1920×1080 പിക്സൽ റെസലൂഷനും, 60 ഹെർട്സ് റിഫ്രഷ് റേറ്റും ലഭ്യമാണ്.

ബ്ലൂടൂത്ത്, വൈഫൈ കണക്ടിവിറ്റി ഓപ്ഷനുകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. Intel Core i3-1115G4 (11th Gen) പ്രോസസറിലാണ് പ്രവർത്തനം. Windows 11 Home ഓപ്പറേറ്റിംഗ് സിസ്റ്റമാണ് നൽകിയിട്ടുള്ളത്. 8 ജിബി റാം ആണ് ഈ മോഡലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

സ്റ്റോറേജ് ഡ്രൈവ് ടൈപ്പ് SSD- യും, സ്റ്റോറേജ് ഡ്രൈവ് കപ്പാസിറ്റി 512 ജിബിയുമാണ്. ഈ ലാപ്ടോപ്പിന്റെ ഭാരം 1.6 കിലോഗ്രാമാണ്. ബഡ്ജറ്റ് റേഞ്ചിൽ അവതരിപ്പിച്ച ലെനോവോ ഐപാഡ് 3 15ITL6 ലാപ്ടോപ്പുകളുടെ വില 36,990 രൂപ മുതലാണ് ആരംഭിക്കുന്നത്.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....