Vismaya News
Connect with us

Hi, what are you looking for?

TECH

കുറഞ്ഞ വിലയില്‍ സ്വന്തമാക്കാം ഈ ഗെയ്മിങ് സ്മാര്‍ട്ട്‌ഫോണുകള്‍

യുവാക്കള്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ഇഷ്ടമുള്ളതാണ് ഗെയിമിങ്. അതുകൊണ്ട് തന്നെ ഗെയിമിങ് അടിസ്ഥാനമാക്കിയുള്ള ഫോണുകള്‍ക്കും വന്‍ സ്വീകാര്യതയാണ് ഉപഭോക്താക്കള്‍ക്കിടയില്‍ ലഭിക്കുന്നത്. ഗെയിമിങ്ങിനോട് താല്‍പര്യമുള്ളവര്‍ അതിനായി രൂപപ്പെടുത്തിയ സ്മാര്‍ട്ട്‌ഫോണുകള്‍ തിരഞ്ഞെടുക്കുന്നതാണ് ഉത്തമം. മികച്ച ബാറ്ററി കൂടുതല്‍ കരുത്തുള്ള പ്രോസസര്‍, ഉയര്‍ന്ന റെസല്യൂഷനുള്ള ഡിസ്‌പ്ലേ എന്നിവയാണ് ഇത്തരം ഗെയിമിങ് ഫോണുകളുടെ പ്രത്യേകത.

മറ്റെതൊരു ഫീച്ചറിനെക്കാളും വലിയ സ്‌ക്രീനില്‍ നിന്ന് ചെറിയ സ്‌ക്രീനിലേക്ക് വരുമ്പോള്‍ മികച്ച ഗെയ്മിങ് എക്‌സ്പീരിയന്‍സ് നല്‍കുകയാണ് ഇത്തരം ഫോണുകളുടെ പ്രധാന യുഎസ്പി (യുണീക്ക് സെല്ലിങ് പോയിന്റ്). മികച്ച ഗെയിമിങ് സ്മാര്‍ട്ട്‌ഫോണുകളിലൊന്നാണ് സാംസങ് ഗാലക്‌സി എഫ് 54 (5ജി). 25,600 ആണ് ഈ സ്മാര്‍ട്ട്‌ഫോണിന്റെ വില. 6.7 ഇഞ്ച് ഡിസ്പ്ലേയില്‍ ഒക്ട കോര്‍ സാംസങ് എക്‌സിനോസ് 1380 ചിപ്സെറ്റാണ് ഈ ഫോണിലുള്ളത്. 6000mAh ബാറ്ററിയും മറ്റൊരു പ്രത്യേകതയാണ്.

ഗെയിമിംഗ് സ്മാര്‍ട്ട്‌ഫോണുകള്‍ക്കിടയിലെ പുതിയ താരമായ ഐക്യുവിന്റെ പുതിയ മോഡലാണ് ഐക്യു നിയോ 7. മീഡിയടെക് ഡൈമെന്‍സിറ്റി 8200 5ജി ചിപ്സെറ്റാണ് ഫോണിന് കമ്പനി നല്‍കിയിരിക്കുന്നത്. 5000mAh ബാറ്ററിയാണ് ഈ ഫോണിലുള്ളത്. 25,999 രൂപയാണ് ഐക്യു നിയോ 7ന്റെ വില. പോകോ എഫ് 5 ആണ് മറ്റൊരു സ്മാര്‍ട്ട്‌ഫോണ്‍. ഒക്ട കോര്‍ സ്‌നാപ്ഡ്രാഗണ്‍ 7 പ്ലസ് ജെന്‍ 2 ചിപ്സെറ്റ്, 8 ജിബി റാം, 5000mAh ബാറ്ററി തുടങ്ങിയവയാണ് ഈ ഫോണിന്റെ പ്രതേകത. 29,999 രൂപയാണ് പോകോ എഫ് 5ന്റെ വില

മീഡിയടെക് ഡൈമെന്‍സിറ്റി 1080 ചിപ്സെറ്റാണ് ഷവോമി റെഡ്മി നോട്ട് 12 പ്രൊ പ്ലസ് (5ജി) ഫോണിലുള്ളത്. 4980mAh ബാറ്ററി വരുന്ന ഇ ഐഫോണിന്റെ വില 27,345 രൂപയാണ്. വിവോ വി 27 (5ജി) ഗെയിമിങിന് ഉചിതമാണ്. ഒക്ട കോര്‍ മീഡിയടെക് ഡൈമെന്‍സിറ്റി 7200 ചിപ്സെറ്റ്, 4600mAh ബാറ്ററി എന്നിവയാണ് ഈ ഫോണിന്റെ പ്രതേകത. വില 29,669 രൂപ.

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...

KERALA NEWS

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വാഹനാപകടത്തിൽ ഒരു മരണം. കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി സ്കൂട്ടര്‍ യാത്രക്കാരിയാണ് കൊല്ലപ്പെട്ടത്. കൂവളശ്ശേരി സ്വദേശി ശ്രീജയാണ് മരിച്ചത്. സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിച്ചു. ഷീജ സഞ്ചരിച്ച സ്കൂട്ടറിനെ ബസ്...