Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

കണ്ണൂർ സർവകലാശാലയുടെ പുതിയ വിസിയായി ഡോക്ടർ  ബിജോയ്  നന്ദൻ ചുമതലയേൽക്കും

കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ വിസിയായി ഡോക്ടർ ബിജോയ് നന്ദൻ ചുമതലയേൽക്കും. ഇതിനെ സംബന്ധിച്ച പുതിയ ഉത്തരവ് ഉടനിറക്കുമെന്ന് രാജ്ഭവൻ വ്യക്തമാക്കി. കുസാറ്റിലെ മറൈൻ ബയോളജി വിഭാഗം ഡീനാണ് ബിജോയ് നന്ദൻ. സർവകലാശാലയിലെ വിസിയായിരുന്ന ഡോക്ടർ ഗോപിനാഥ് രവീന്ദ്രന്റെ നിയമനം സുപ്രീംകോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയതോടെയാണ് ബിജോയ്ക്ക് ചുമതല നൽകിയത്.

കണ്ണൂർ വിസിയായി ഗോപിനാഥ് രവീന്ദ്രന്റെ വിവാദ പുനർനിയമനം കടുത്ത വിമർശനത്തോടെ സുപ്രീംകോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇത് സർക്കാരിനും ചാൻസലറായ ഗവർണർക്കും ഒരുപോലെ പ്രഹരമായി. താത്പര്യ സംരക്ഷണത്തിന് സർക്കാരിന്റെ അനാവശ്യ സമ്മർദ്ദം, പദവി മറന്ന് വഴങ്ങിക്കൊടുത്ത ഗവർണറുടെ വീഴ്ച ഇവ രണ്ടുമാണ് സുപ്രീംകോടതി തുറന്നു കാട്ടിയത്.

ചാൻസലറാണ് സർവകലാശാലയുടെ പരമാധികാരിയെന്നും കോടതി അസന്നിഗ്ദ്ധമായി വ്യക്തമാക്കി. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്തിന് തീരാകളങ്കമായ രാഷ്ട്രീയ ഇടപെടൽ അവസാനിപ്പിക്കണമെന്ന മുന്നറിയിപ്പാണ് ഇതിലൂടെ നൽകിയത്. സർക്കാർ- ഗവർണർ പോര് കാരണം എട്ട് സർവകലാശാലകളിൽ ഒരു വർഷത്തിലേറെയായി വിസി നിയമനം മുടങ്ങിയിരിക്കുകയാണ്. ചാ​ൻ​സ​ല​ർ​ക്കു​മേ​ൽ​ ​സ​​​ർ​​​ക്കാ​​​രി​​​ന്റെ​​​ ​​​നി​​​ര​​​ന്ത​​​ര​​​ ​​​സ​​​മ്മ​​​ർ​​​ദ്ദം​ ​​​ക്ര​​​മ​​​ക്കേ​​​ടി​നും​ ​അ​പ്പു​റ​മാ​ണെന്ന് കോടതി പറഞ്ഞു.​ ​

അതേസമയം, സുപ്രീംകോടതി വിധി അംഗീകരിക്കുന്നുവെന്നായിരുന്നു ഗോപിനാഥ് രവീന്ദ്രന്റെ പ്രതികരണം. റിവ്യു ഹർജി നൽകില്ലെന്നും വൈകാതെ ഡൽഹിയിൽ ജോലിയിൽ പ്രവേശിക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. പുനർനിയമനത്തിൽ തെറ്റ് തോന്നിയിട്ടില്ലെന്നും താൻ ആവശ്യപ്പെട്ടിട്ടല്ല നിയമനം നടത്തിയതെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

KERALA NEWS

വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞ് വീണ് മരിച്ചു. 68 വയസായിരുന്നു.ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങുന്നതിനെത്തി ക്യൂ നില്‍ക്കുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍...