Vismaya News
Connect with us

Hi, what are you looking for?

TECH

പണം അക്കൗണ്ടിലെത്താൻ 4 മണിക്കൂർ കഴിയണം; യുപിഐ ഇടപാടുകള്‍ക്ക് സമയ നിയന്ത്രണം വരുന്നു

യുപിഐ പണമിടപാടുകള്‍ക്ക് സമയ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. രണ്ട് വ്യക്തികള്‍ക്കിടയില്‍ ആദ്യമായി നടക്കുന്ന ഇടപാടില്‍ സമയപരിധി ഏര്‍പ്പെടുത്താനാണ് നീക്കം. അതായത്, ഇനിമുതൽ യുപി പേയ്മെന്റ് നടത്തുമ്പോൾ പണം അക്കൗണ്ടിലെത്താൻ 4 മണിക്കൂർ കാലതാമസം വരും. ഓണ്‍ലൈന്‍ പേയ്മെന്റ് തട്ടിപ്പുകള്‍ തടയുന്നതിനാണു ഈ നടപടി.

രണ്ട് വ്യക്തികൾ തമ്മിൽ ആദ്യമായി യുപിഐ ഇടപാട് നടത്തുമ്പോൾ നാല് മണിക്കൂറെങ്കിലും സമയത്തേക്ക് പണമയക്കൽ തടയാനാണ് നീക്കം. 2000 രൂപയ്‌ക്ക് മുകളിലുള്ള പണമിടപാടുകൾക്കാണ് ഈ നിയന്ത്രണം കൊണ്ടുവരാൻ ഉദ്ദേശിക്കുന്നത്.

ഡിജിറ്റൽ പണമിടപാടുകൾക്ക് കാലതാമസം വരുത്തുമെന്നതിനാൽ ഈ നീക്കം വലിയ വിവാദമാകുമെന്നത് തീർച്ചയാണ്.

അതേസമയം, സൈബർ സെക്യൂരിറ്റി ഉറപ്പാക്കാൻ ഈ നീക്കം അത്യാവശ്യമാണെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു. അധികം വൈകാതെ തന്നെ നിയന്ത്രണം നടപ്പാക്കുകയാണെങ്കിൽ, ഇമ്മീഡിയേറ്റ് പേയ്മെന്റ് സർവീസ് (IMPS),റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ് (RTGS),യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് (UPI)എന്നിവയെ ഇവ ബാധിക്കും.

നിലവില്‍ പരസ്പരം യു.പി.ഐ ഇടപാടുകള്‍ നടത്തുന്നവര്‍ക്ക് ഈ നിയന്ത്രണം ബാധകമാകില്ല. പുതിയതായി ഇടപാട് നടത്തുന്ന അക്കൗണ്ടുകള്‍ തമ്മിലാണ് ഈ നാല് മണിക്കൂര്‍ സമപരിധി ബാധകമാകുക. അതേസമയം, കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങല്‍ ഉള്‍പ്പെടെയുള്ള സാഹചര്യങ്ങള്‍ പരിഗണിച്ചാണ് 2000 രൂപക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് മാത്രം സമയപരിധി നല്‍കുന്നത്.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....