Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

തിരുവനന്തപുരം വിമാനത്താവളത്തില്‍ പ്രതിദിന യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവ്; 14000 കടന്നു

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ പ്രതിദിന യാത്രക്കാരുടെ എണ്ണം 14000 കടന്നു. കഴിഞ്ഞ 25-ന് 14249 പേരാണ് തിരുവനന്തപുരം വഴി യാത്ര ചെയ്തത്. കൊവിഡിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. ഇതില്‍ 8775 പേര്‍ ആഭ്യന്തര യാത്രക്കാരും 5474 പേര്‍ രാജ്യാന്തര യാത്രക്കാരുമാണെന്നാണ് വിവരം.

നവംബറില്‍ ആകെ 3.64 ലക്ഷം പേര്‍ വിമാനത്താവളം വഴി യാത്ര ചെയ്തു. ഇവരില്‍ 2.11 ലക്ഷം പേര്‍ ആഭ്യന്തര യാത്രക്കാരും 1.53 ലക്ഷം വിദേശ യാത്രക്കാരുമാണ്. ആഭ്യന്തര യാത്രക്കാരുടെ എണ്ണം ഒരു മാസത്തില്‍ രണ്ട് ലക്ഷം കവിയുന്നതും ഇതാദ്യമാണ്. ടൂറിസം സീസണ്‍ ആരംഭിച്ചതും ക്രിസ്മസ് – പുതുവത്സര അവധിയും പ്രമാണിച്ച് ഈ മാസം യാത്രക്കാരുടെ തിരക്ക് ഇനിയും വര്‍ധിക്കാനാണ് സാധ്യത.

എല്ലാ യാത്രക്കാര്‍ക്കും മികച്ച സൗകര്യങ്ങള്‍ ലഭ്യമാക്കാനുള്ള ശ്രമങ്ങളും എയര്‍പോര്‍ട്ട് നടത്തുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. റണ്‍വേയുടെ സുരക്ഷ ഉറപ്പു വരുത്താന്‍ ആധുനിക റബ്ബര്‍ റിമൂവല്‍ മെഷീന്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ ഒക്ടോബറില്‍ കമ്മിഷന്‍ ചെയ്തിരുന്നു. പുതിയ റണ്‍വേ റബ്ബര്‍ ഡെപ്പോസിറ് ആന്‍ഡ് പെയിന്റ് റിമൂവല്‍ മെഷീന്‍ റണ്‍വേയിലെ അപകടകരമായ വസ്തുക്കളും പഴയ മാര്‍ക്കിങ്ങുകളും നീക്കാനും ഉപയോഗിക്കാനാണിത്.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

KERALA NEWS

വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞ് വീണ് മരിച്ചു. 68 വയസായിരുന്നു.ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങുന്നതിനെത്തി ക്യൂ നില്‍ക്കുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍...