Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

മൂന്നാമത് പി.ജി സംസ്‌കൃതി പുരസ്‌കാരം അരുന്ധതി റോയിക്ക്

തിരുവനന്തപുരം: മൂന്നാമത് പി.ജി സംസ്‌കൃതി പുരസ്‌കാരം എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ അരുന്ധതി റോയിക്ക്. മാര്‍ക്സിസ്റ്റ് ചിന്തകനും എഴുത്തുകാരനും വാഗ്മിയുമായിരുന്ന പി. ഗോവിന്ദപ്പിള്ളയുടെ സ്മരണാര്‍ഥം നല്‍കുന്ന അവാര്‍ഡാണ് പി.ജി സംസ്‌കൃതി പുരസ്‌കാരം. മൂന്നു ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.

പ്രശസ്ത മാധ്യമപ്രവര്‍ത്തകനും രണ്ടാമത് പി.ജി സംസ്‌കൃതി പുരസ്‌കാര ജേതാവുമായ എന്‍. റാം ഡിസംബര്‍ 13-ന് വൈകിട്ട് മൂന്നുമണിക്ക് അയ്യങ്കാളി ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍ അരുന്ധതി റോയിക്ക് പുരസ്‌കാരം സമ്മാനിക്കും.

എം.എ ബേബി ചെയര്‍മാനും കെ.ആര്‍ മീര, ഷബ്നം ഹശ്മി എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. ധീരമായ നിലപാടില്‍ ഉറച്ചുനിന്നുകൊണ്ട് മാനവികമൂല്യങ്ങള്‍ക്കായി നിരന്തരം പ്രവര്‍ത്തിക്കുകയും എഴുതുകയും സംസാരിക്കുകയും ചെയ്യുന്ന അരുന്ധതി റോയി എന്തുകൊണ്ടും പി.ജി പുരസ്‌കാരത്തിന് യോഗ്യയാണെന്നായിരുന്നു ജൂറിയുടെ വിലയിരുത്തല്‍.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....