വൈക്കം: ചരിത്രപ്രസിദ്ധമായ വൈക്കത്തഷ്ടമി ഡിസംബർ 5 ന്. അന്ന്
പുലർച്ചെ 4.30 ന് അഷ്ടമി ദർശനത്തിനായി തിരുനട തുറക്കും.
അഷ്ടമിയോട് അനുബന്ധിച്ച് വൈക്കം മഹാദേവക്ഷേത്രത്തിൽ ഋഷഭ വാഹന എഴുന്നള്ളിപ്പ് നടന്നു. അഷ്ടമി ഏഴാം ഉൽസവദിനത്തിൽ തന്റെ വാഹനമായ ഋഷഭത്തിന്റെ പുറത്തേറി, ഭഗവാൻ ദർശനം നൽകുമെന്നാണ് വിശ്വാസം.
നെറ്റിപ്പട്ടം കെട്ടിയ ഗജവീരൻമാരുടെയും വർണ്ണ സ്വർണ്ണ കുടകളുടെയും അകമ്പടിയോടെയായിരുന്നു ഋഷഭവാഹന എഴുന്നള്ളിപ്പ്. കൊടിമര ചുവട്ടിൽ, അലങ്കാരങ്ങൾ ചാർത്തിയ തങ്കതിടമ്പ് മുളന്തണ്ടിലെ ഋഷഭ പുറത്ത് എഴുന്നള്ളിച്ചപ്പോൾ ആയിരങ്ങളാണ് ദർശനത്തിനായി കാത്തു നിന്നത്.
അതേസമയം, അഷ്ടമി ഉത്സവത്തോടനുബന്ധിച്ച് ഡിസംബര്‍ മൂന്ന് രാത്രി 11 മുതല്‍ ആറിന് രാവിലെ എട്ടുമണിവരെ വൈക്കം നഗരസഭാ പരിധിയിലുള്ള പ്രദേശത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരി ഉത്തരവിട്ടു.
പ്രദേശത്തെ മദ്യവില്‍പ്പനകടകള്‍ തുറക്കാനോ പ്രവര്‍ത്തനം നടത്താനോ പാടില്ല. കൂടാതെ, അന്ന് വൈക്കത്ത് പ്രദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.