Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ആധാർ അധിഷ്ഠിത ബയോമെട്രിക് പഞ്ചിംഗ് ഉടൻ എത്തും

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ബയോമെട്രിക് പഞ്ചിംഗ് സംവിധാനം നടപ്പിലാക്കുന്നു. ആധാർ അധിഷ്ഠിത ബയോമെട്രിക് പഞ്ചിംഗ് സംവിധാനമാണ് സജ്ജമാക്കുക. ഇതോടെ, ഡോക്ടർമാർ അടക്കമുള്ള ജീവനക്കാർക്ക് പഞ്ചിംഗ് ബാധകമാകും. റിപ്പോർട്ടുകൾ പ്രകാരം, സംസ്ഥാനത്തെ സാമൂഹിക ആരോഗ്യ കേന്ദ്രങ്ങൾ, താലൂക്ക് ആശുപത്രികൾ, ജില്ല ആശുപത്രികൾ, ജനറൽ ആശുപത്രികൾ, ജില്ലാ മെഡിക്കൽ ഓഫീസുകൾ എന്നിവിടങ്ങളിലും പഞ്ചിംഗ് സംവിധാനം എത്തുന്നതാണ്. അടുത്ത രണ്ട് വർഷത്തിനകമാണ് ഈ സംവിധാനം പ്രാബല്യത്തിലാകുക.

ആരോഗ്യ വകുപ്പിന് കീഴിലെ ഡയറക്ടറേറ്റ് ഉൾപ്പെടെ 10 സ്ഥാപനങ്ങളിൽ ഇതിനോടകം പഞ്ചിംഗ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. നേരത്തെ മെഡിക്കൽ കോളേജുകളിൽ പഞ്ചിംഗ് നടപ്പാക്കിയിരുന്നെങ്കിലും കോവിഡ് വന്നതോടെ ഇവ ഉപേക്ഷിക്കുകയായിരുന്നു. അതേസമയം, ആരോഗ്യ മേഖലയിൽ ഡിജിറ്റൽ സാങ്കേതികവിദ്യ നടപ്പാക്കാൻ കഴിഞ്ഞ ദിവസം 7.85 കോടി രൂപയുടെ ഭരണാനുമതി നൽകിയിരുന്നു. ഇതിൽ പഞ്ചിംഗ് സംവിധാനത്തിനായി 5.16 കോടി രൂപയാണ് അനുവദിച്ചത്. ഇതിനോടൊപ്പം ആരോഗ്യവകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളുടെ വിവരങ്ങൾ കേന്ദ്രീകൃതമായി നിരീക്ഷിക്കുന്നതിനായി സെൻട്രൽ ഡാറ്റ റിപ്പോസിറ്ററി അപ്ലിക്കേഷൻ സജ്ജമാക്കാൻ 14.50 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

KERALA NEWS

വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞ് വീണ് മരിച്ചു. 68 വയസായിരുന്നു.ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങുന്നതിനെത്തി ക്യൂ നില്‍ക്കുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍...