Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

സഞ്ചാരികളെ തണുപ്പിച്ച് ലക്കം വെള്ളച്ചാട്ടം; മൂന്നാറിൽ കാണേണ്ട വെള്ളച്ചാട്ടങ്ങളിൽ ഒന്ന്

തേയിലത്തോട്ടങ്ങളും ട്രക്കിങ് സ്ഥാനങ്ങളും മഞ്ഞുപുതച്ചു നിൽക്കുന്ന മലകളും മൂന്നാറിനെ സുന്ദരിയാക്കുമ്പോൾ വെള്ളച്ചാട്ടങ്ങളുടെ സ്ഥാനം എടുത്ത് പറയേണ്ടതാണ്.

അകലെ നിന്നു മാത്രം ആസ്വദിക്കുവാൻ സാധിക്കുന്ന വെള്ളച്ചാട്ടങ്ങൾ മുതൽ, കയ്യെത്തുന്ന അകലത്തിൽ കണ്ടാസ്വദിക്കുവാനും ഒന്നിറങ്ങി നന‍ഞ്ഞുകയറുവാനും കഴിയുന്ന തരത്തിലുള്ള വരെ വെള്ളച്ചാട്ടങ്ങൾ ഇവിടെയുണ്ട്.

മൂന്നാറിൽ കാണേണ്ട വെള്ളച്ചാട്ടങ്ങളിൽ ഒന്നാണ് ലക്കം വെള്ളച്ചാട്ടം. കല്ലുകൾക്കിടയിലൂടെ താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടം മൂന്നാറിലെ ഏറ്റവും മനോഹരമായ ലക്കം വെള്ളച്ചാട്ടങ്ങളിൽ ഒന്നാണ്.

മൂന്നാര്‍-മറയൂര്‍ റൂട്ടിൽ മൂന്നാറിൽ നിന്നും 23 കിലോമീറ്റർ അകലത്തിലായാണ് ലക്കം വെള്ളച്ചാട്ടമുള്ളത്. വളരെ സുരക്ഷിതമായ വെള്ളച്ചാട്ടം ആയതിനാൽ കുഞ്ഞുങ്ങളെയും കൊണ്ട് ഇവിടെ വരുന്നവരുമുണ്ട്. മറയൂരിൽ നിന്നും 15 കിലോമീറ്റരാണ് ലക്കം വെള്ളച്ചാട്ടത്തിലേക്കുള്ള ദൂരം.

മൂന്നാറിലെ കാഴ്ചകൾ കണ്ട് ഉദുമൽപേട്ട് വഴി മൂന്നാർ ഇറങ്ങുന്നവരാണ് കൂടുതലും ലക്കം വെള്ളച്ചാട്ടം കാണുവാനായി വരുന്നവർ. തമിഴ്നാട്ടില്‍ നിന്നു വരുമ്പോൾ തുടക്കത്തിലെ ലക്ഷ്യസ്ഥാനങ്ങളിലൊന്നും കൂടിയാണിത്.

ആനമുടി മലനിരകളിൽ നിന്നും താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടം ഉത്ഭവിക്കുന്നത് ഇരവികുളം പീഠഭൂമിയില്‍ നിന്നാണ്. ഇവിടെ താഴേക്ക് പതിക്കുന്നത് അൻപത് അടി ഉയരത്തിൽ നിന്നുമാണ്. താഴെ, വെള്ളച്ചാട്ടം പതിക്കുന്ന ഇടം ഒരു ചെറിയ കുളമായി രൂപാന്തരപ്പെട്ടിട്ടുണ്ട്.

ഈ വെള്ളം 13 കിലോമീറ്ററോളം ദൂരം ഒഴുകി പാമ്പാർ നദിയിൽ ചേരുകയാണ് ചെയ്യുന്നത്. ഇരവികുളം ദേശീയോദ്യാനം സന്ദർശിക്കുമ്പോൾ ചിലപ്പോൾ ഊ വെള്ളച്ചാട്ടത്തിന്റെ തുടക്കം കാണുവാന്‍ സാധിക്കും.

സുരക്ഷിതമായ വെള്ളച്ചാട്ടമായതിനാൽ ആളുകൾ ധൈര്യത്തിൽ ഇവിടെ ഇറങ്ങാറുണ്ട്. പാറകളില്‍ തട്ടി പതിക്കുന്ന വെള്ളച്ചാട്ടത്തിൽ നേരിട്ട് ഇറങ്ങുവാൻ കഴിയും. എന്നാൽ, മഴക്കാലങ്ങളിൽ നേരത്തെ മുന്നറിയിപ്പ് നല്കിയിട്ടുള്ള സമയങ്ങളിലോ ഒക്കെ അധികൃതരുടെ നിർദ്ദേശം കൃത്യമായി പാലിക്കുക.

ലക്കം വെള്ളച്ചാട്ടം മാത്രമല്ല, ലക്കം പുഴയുടെ തീരത്തുകൂടി ഒരു ചെറിയ ട്രക്കിങ്ങും ഇവിടെയുണ്ട്. വെള്ളച്ചാട്ടം മാത്രം പോരാ എന്നുള്ളവർക്ക് ഇതുകൂടി കണ്ട് മടങ്ങാം. വെറും ഒരു കിലോമീറ്റർ ദൂരം മാത്രമേ ട്രക്കിങ് ഉള്ളുവെങ്കിലും വളരെ രസകരമായ ഒരനുഭവമായിരിക്കും ഇത്.

മഴക്കാലങ്ങളും തണുപ്പു കാലവുമാണ് ഇവിടം സന്ദർശിക്കുവാൻ യോജ്യം. ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള തണുപ്പു കാലത്ത് രാവിലെ ഇവിടേക്ക് വരാം.

ജൂലൈ മുതൽ ഒക്ടോബർ വരെയുള്ള മഴക്കാലത്ത് വെള്ളം അതിന്‍റെ സർവ്വ ശക്തിയുമെടുത്ത് പതിക്കുന്ന സമയമാണ്. എന്നാൽ കനത്ത മഴയിൽ ചിലപ്പോൾ ഇവിടേക്ക് പ്രവേശനം അനുവദിക്കാറില്ല.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

KERALA NEWS

വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞ് വീണ് മരിച്ചു. 68 വയസായിരുന്നു.ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങുന്നതിനെത്തി ക്യൂ നില്‍ക്കുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍...