Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

ഐപിഎസ് ഉദ്യോഗസ്ഥക്ക് നേരെ ലൈംഗികാതിക്രമം; മുന്‍ ഡിജിപിക്ക് നിര്‍ബന്ധിത വിരമിക്കല്‍

ഐപിഎസ് ഉദ്യോഗസ്ഥയ്ക്കു നേരെ ലൈംഗിക അതിക്രമം നടത്തിയെന്ന കേസിലെ പ്രതിയായ മുന്‍ ഡിജിപി രാജേഷ് ദാസിനു നിര്‍ബന്ധിത വിരമിക്കല്‍ ശിക്ഷക്ക് ഉത്തരവ്. ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ട് അനുസരിച്ചാണ് നിര്‍ബന്ധിത വിരമിക്കലിനുള്ള ഉത്തരവ്. ഓള്‍ ഇന്ത്യ സര്‍വീസസ് ചട്ടങ്ങളനുസരിച്ചു തമിഴ്‌നാട് സര്‍ക്കാര്‍ രാജേഷ് ദാസിനു കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു.

സര്‍വീസില്‍ നിന്നു വിരമിക്കാന്‍ ഒരു മാസം കൂടി ബാക്കി നില്‍ക്കെയാണ് നടപടി. 2021 ഫെബ്രുവരിയില്‍, അന്നത്തെ മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സുരക്ഷ ഒരുക്കുന്നതിനിടെയാണു രാജേഷ് ദാസ് തന്റെ വാഹനത്തില്‍ വനിതാ ഉദ്യോഗസ്ഥയെ ലൈംഗികമായി അതിക്രമിച്ചതെന്ന പരാതി ഉയര്‍ന്നത്.

പരാതി നല്‍കരുതെന്ന് പറഞ്ഞു രാജേഷ് വനിതാ ഓഫീസറെ ഭീഷണിപ്പെടുത്തിയിരുന്നു. ഒപ്പം മറ്റ് ചില പൊലീസ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. എന്നാല്‍ ഭീഷണി വകവെക്കാതെ വനിതാ ഉദ്യോഗസ്ഥ അന്നത്തെ ഡിജിപിക്ക് പരാതി നല്‍കി. കേസില്‍ കുറ്റക്കാരനെന്നു തെളിഞ്ഞതോടെ പ്രത്യേക കോടതി രാജേഷ് ദാസിന് പിഴയും 3 വര്‍ഷം തടവും വിധിച്ചിരുന്നു.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

KERALA NEWS

വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞ് വീണ് മരിച്ചു. 68 വയസായിരുന്നു.ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങുന്നതിനെത്തി ക്യൂ നില്‍ക്കുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍...