Vismaya News
Connect with us

Hi, what are you looking for?

TECH

ഗൂഗിളിന്റെ എഐ ചാറ്റ് ബോട്ടായ ബാര്‍ഡില്‍ പുതിയ അപ്ഡേറ്റ് വരുന്നു

ഗൂഗിളിന്റെ എഐ ചാറ്റ് ബോട്ടായ ബാര്‍ഡില്‍ പുതിയ അപ്ഡേറ്റ് വരുന്നതായി റിപ്പോര്‍ട്ട്. ഗൂഗിള്‍ അവതരിപ്പിച്ച ‘ജെമിനി’ എന്ന പുതിയതും നൂതനവുമായ എഐ മോഡല്‍ അടിസ്ഥാനമാക്കിയുള്ള അപ്ഡേറ്റാണ് ബാര്‍ഡില്‍ അവതരിപ്പിക്കുക. അള്‍ട്ര, പ്രോ, നാനോ എന്നിങ്ങനെ മൂന്ന് പതിപ്പുകളാണ് ജെമിനി എഐയ്‌ക്കുണ്ടാവുക. മൊബൈല്‍ ഫോണുകളില്‍ മുതല്‍ ഡാറ്റാ സെന്ററുകളില്‍ വരെ പ്രവര്‍ത്തിക്കും വിധമാണ് ഇത് ഒരുക്കിയിട്ടുള്ളത്.

രണ്ട് ഘട്ടങ്ങളായാണ് ബാര്‍ഡില്‍ ജെമിനി അപ്ഡേറ്റ് അവതരിപ്പിക്കുക. തുടക്കത്തില്‍ പ്രത്യേകമായി ഒരുക്കിയ ജെമിനി പ്രോ വേര്‍ഷന്‍ ഉപയോഗിച്ചാണ് ബാര്‍ഡ് അപ്ഗ്രേഡ് ചെയ്യുക. അടുത്തവര്‍ഷം ബാര്‍ഡ് അഡ്വാന്‍സ്ഡ് അവതരിപ്പിക്കും. ഇത് ജെമിനി അള്‍ട്ര ഉപയോഗിച്ചുള്ള അപ്ഗ്രേഡ് ആവും. ജെമിനി പ്രോ ഉപയോഗിച്ച് അപ്ഗ്രേഡ് ചെയ്ത ബാര്‍ഡ് ആദ്യം ഇംഗ്ലീഷിലാണ് ലഭിക്കുക. 170 രാജ്യങ്ങളില്‍ ഇത് ലഭിക്കും. മറ്റ് ഭാഷകള്‍ താമസിയാതെ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ചിത്രങ്ങള്‍, വീഡിയോകള്‍, ശബ്ദം, കോഡ് എന്നിവയെല്ലാം ജെമിനിക്ക് മനസിലാവും. അത് വിശകലനം ചെയ്യാനും അതിനനുസരിച്ച് പ്രവര്‍ത്തിക്കാനും ജെമിനിക്ക് സാധിക്കും. സ്വാഭാവികമായും ജെമിനി അപ്ഗ്രേഡ് എത്തുന്നതോടെ ബാര്‍ഡിനും സമാനമായ കഴിവുകള്‍ ലഭിക്കും. ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടിക്ക് എതിരാളിയായി ഗൂഗില്‍ അവതരിപ്പിച്ച എഐ ചാറ്റ് ബോട്ടാണ് ബാര്‍ഡ്.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....