ബ്ലോക്ക് ബസ്റ്റര്‍ ചിത്രം കെ.ജി.എഫിന്റെ മൂന്നാം ഭാഗമുണ്ടാവുമെന്ന് ഉറപ്പുനല്‍കി സംവിധായകന് പ്രശാന്ത് നീല്‍. തിരക്കഥ പൂര്‍ത്തിയായതായും യഷ് തന്നെയായിരിക്കും നായകനെന്നും അദ്ദേഹം പറഞ്ഞു. പിങ്ക് വില്ലയ്ക്ക് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ സംവിധായകനായി താനുണ്ടാവുമോയെന്ന് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കോലാര്‍ സ്വര്‍ണഖനി പശ്ചാത്തലമായി കെ.ജി.എഫിന് തുടര്‍ ഭാഗങ്ങളുണ്ടാവുമെന്നും എന്നാല്‍ നായകന് മാറിവരാന്‍ സാധ്യതയുണ്ടെന്നും നേരത്തേ ഒരഭിമുഖത്തില്‍ പ്രശാന്ത് നീല്‍ പറഞ്ഞിരുന്നു. 2019 ല്‍ പ്രശാന്ത് നീല്‍-യഷ് കൂട്ടുക്കെട്ടില്‍ വന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായിരുന്നു കെ.ജി.എഫ്. മൂന്നുവര്‍ഷങ്ങള്‍ക്കുശേഷം ഇതേ ടീം ഈ ചിത്രത്തിന്റെ രണ്ടാം ഭാഗവുമായെത്തിയപ്പോള് ഇന്ത്യ കണ്ട ഏറ്റവും വലിയ ഹിറ്റുകളിലൊന്നായും കെ.ജി.എഫ് : ചാപ്റ്റര്‍ 2 മാറി.
നിലവില്‍ സലാര്‍-സീസ്ഫയര്‍ എന്ന ചിത്രത്തിന്റെ പ്രചാരണത്തിരക്കുകളിലാണ് പ്രശാന്ത് നീല്‍. ഈ മാസം 22ന് ‘സലാര്‍’ റിലീസ് ചെയ്യും. സലാറിന് ശേഷം താന്‍ ചെയ്യുന്ന ചിത്രമായിരിക്കും എന്‍.ടി.ആര് 31. 2024 പകുതിയോടെയാവും ചിത്രീകരണം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.