Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

സലാര്‍ തിയറ്ററുകളിലേക്ക്; ചിത്രത്തിന്റെ സെൻസറിങ് നടപടികൾ പൂർത്തിയാക്കി, റിലീസ് തീയതി പുറത്ത്

ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘സലാര്‍ പാര്‍ട്ട് -1 സീസ്ഫയര്‍’ സിനിമയുടെ സെൻസറിങ് നടപടികൾ പൂർത്തിയാക്കി. ചിത്രത്തിന് എ സർട്ടഫിക്കേറ്റാണ് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്. ചിത്രം ഡിസംബർ 22ന് തിയറ്ററുകളിൽ എത്തും.

സിനിമയിലെ അമിതമായി ഉൾപ്പെടുത്തിയിരിക്കുന്ന വയലൻസ് രംഗങ്ങളുടെ അടിസ്ഥാനത്തിലാണ് സെൻസർ ബോർഡ് സലാറിന് എ സർട്ടിഫിക്കേറ്റ് നൽകിയിരിക്കുന്നത്.

കെജിഎഫ് സിനിമകളുടെ സംവിധായകനായ പ്രശാന്ത് നീൽ ഒരുക്കുന്ന ചിത്രത്തിൽ തെലുങ്ക് താരം പ്രഭാസാണ് നായകൻ. ചിത്രത്തിൽ മലയാളി താരം പൃഥ്വിരാജാണ് മറ്റൊരു പ്രധാന വേഷത്തെ അവതരിപ്പിക്കുന്നത്. ശ്രുതി ഹാസൻ ആണ് ചിത്രത്തിൽ നായിക.

കെജിഎഫ് സിനിമകളുടെ നിർമാതാക്കളായ ഹൊംബാലെ ഫിലിംസാണ് സലാർ നിർമിച്ചിരിക്കുന്നത്. ഹൊംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗണ്ടൂരാണ് ചിത്രത്തിന്റെ നിർമാതാവ്.

ചിത്രത്തിൽ കെജിഎഫ് താരം യഷ് കാമിയോ വേഷത്തിലെത്തുമെന്ന് റിപ്പോർട്ടുകളുണ്ട്. ജഗപതി ബാബു, ഈശ്വരി റാവു എന്നിവരാണ് മറ്റ് താരങ്ങൾ.

ഭുവൻ ഗൗഡ ഛായാഗ്രഹണവും രവി ബസ്രുർ സംഗീത സംവിധാനവും നിർവഹിക്കുന്നു. ചിത്രത്തിന്റെ മലയാളം ഉൾപ്പെടെയുള്ള അഞ്ച് ഭാഷകളിലും തന്റെ കഥാപാത്രത്തിന് പൃഥ്വിരാജ് തന്നെയാണ് ഡബ് ചെയ്തിരിക്കുന്നത്.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...