Vismaya News
Connect with us

Hi, what are you looking for?

EDUCATION

ഒരു ലക്ഷത്തിനു മുകളിൽ ശമ്പളത്തിൽ കേരള വാട്ടർ അതോറിറ്റിയിൽ ഡാറ്റ അസിസ്റ്റന്റ് ആവാം; അപേക്ഷ സമർപ്പിക്കാം ഇപ്പോൾതന്നെ

ഉയർന്ന ശമ്പളത്തോടുകൂടി ഒരു ഗവൺമെന്റ് ജോലി നേടണമെന്ന് ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം പേരും. ഒരു ലക്ഷത്തിന് മുകളിൽ ശമ്പളത്തിൽ കേരള വാട്ടർ അതോറിറ്റിയിൽ ഡാറ്റ അസിസ്റ്റന്റ് ആവാം. ഗവൺമെന്റ് ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് കേരള പി എസ് സി ആണ് അവസരം ഒരുക്കുന്നത്.

യോഗ്യത മാനദണ്ഡങ്ങൾക്ക് അനുസരിച്ച് താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ജനുവരി 17 വരെ അസിസ്റ്റന്റ് ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്റർ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. 521/2023 കാറ്റഗറി നമ്പറിൽ കേരള ജല അതോറിറ്റി അസിസ്റ്റന്റ് ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്ററുടെതസ്തികയിലേക്ക് ആകെ ഒരു ഒഴിവാണ് ഉള്ളത്.

കമ്പ്യൂട്ടർ സയൻസ്/ ഐടിയിൽ എം സി എ / ബിടെക് അല്ലെങ്കിൽ എം എസ് സി ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. സംവരണ വിഭാഗക്കാർക്ക് വയസ്സിളവ് നൽകുന്ന തസ്തികയിൽ 18 വയസ്സ് മുതൽ 36 വയസ്സുവരെ പ്രായമുള്ളവർക്കാണ്അവസരം നൽകുന്നത്.

56,500 രൂപ മുതൽ 1,23,700 രൂപ വരെ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ശമ്പളമായി ലഭിക്കാം. തസ്തിക സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അറിയുന്നതിന് അപേക്ഷ സമർപ്പിക്കുന്നതിനുമായി പിഎസ്സിയുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ http://www.keralapsc.gov.in/ സന്ദർശിക്കാവുന്നതാണ്.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...