ഭാര്യയെയും കുഞ്ഞിനെയും വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു. നടുകുന്ന് സ്വദേശി രൂപേഷ് ആണ് മരിച്ചത്. സ്വയം തീകൊളുത്തി ഇയാള്‍ ജീവനൊടുക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പത്തനാപുരം നടുകുന്നില്‍ ആണ് സംഭവം.
ആക്രമണത്തില്‍ സാരമായി പരിക്കേറ്റ 27കാരിയായ അഞ്ജു, പത്തുവയസുകാരിയായ മകള്‍ അരുഷ്മ എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിനും ആത്മഹത്യക്കും പിന്നില്‍ കുടുംബവഴക്കാണ് കാരണമെന്ന് പൊലീസ് പറഞ്ഞു.