Vismaya News
Connect with us

Hi, what are you looking for?

SPORTS

ഹര്‍ദിക്ക് പാണ്ഡ്യക്ക് കാലിന് പരിക്ക്; മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനായ ആദ്യ ഐപിഎല്‍ സീസണ്‍ നഷ്ടമാകാന്‍ സാധ്യത

മുംബൈ: മുംബൈ ഇന്ത്യന്‍സില്‍ ക്യാപ്റ്റനായെത്തിയ ഹാര്‍ദിക്ക് പാണ്ഡ്യക്ക് പരിക്ക്. കാല്‍വെണ്ണയ്‌ക്കാണ് താരത്തിന് പരിക്കേറ്റിരിക്കുന്നത്. പരിക്കിനെ തുടര്‍ന്ന് ഐപിഎല്ലില്‍ മുംബൈ ക്യാപ്റ്റനായുളള ആദ്യ സീസണ്‍ താരത്തിന് നഷ്ടമായേക്കും. ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്നാണ് മുംബൈ ഇന്ത്യന്‍സ് ഹാര്‍ദിക്കിനെ ടീമിലെത്തിക്കുന്നത്.

ട്വന്റി-20 ലോകകപ്പിന് മുന്നോടിയായി അഫ്ഗാനിസ്ഥാനെതിരെയുള്ള ട്വന്റി-20 പരന്പരയും താരത്തിന് നഷ്ടമാകും. പുനെയില്‍ ബംഗ്ലാദേശിനെതിരെയുളള ലോകകപ്പ് മത്സരത്തില്‍ കാലിനേറ്റ പരിക്ക് കാരണം താരം ടീമില്‍ നിന്ന് പുറത്തായിരുന്നു. നേരത്തെ, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്കക്കെതിരേയുള്ള പരമ്പരകളില്‍ നിന്നും താരത്തെ ഒഴിവാക്കിയിരുന്നു.

ഐപിഎല്ലില്‍ രോഹിത്തിന് പകരം ക്യാപ്റ്റനായി ഹര്‍ദിക്കിനെ മുംബൈ മാനേജ്‌മെന്റ് പ്രഖ്യാപിച്ചിരുന്നു. ഇത് ആരാധകരുടെ ഭാഗത്ത് നിന്നുള്ള തിരിച്ചടിക്കും കാരണമായിരുന്നു. 2015 മുതല്‍ 2021 സീസണുകള്‍ മുംബൈക്ക് വേണ്ടി കളിച്ച താരം പിന്നീട് ഗുജറാത്തിലേക്ക് ചേക്കേറിയിരുന്നു. ഗുജറാത്ത് ക്യാപ്റ്റനായ ആദ്യ സീസണില്‍ കിരീടവും നേടിയിരുന്നു.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....