Vismaya News
Connect with us

Hi, what are you looking for?

LOCAL NEWS

തദ്ദേശസ്ഥാപന അനുമതി ഇല്ല; കുടിവെള്ള പൈപ്പിടൽ അനിശ്ചിതത്വത്തിൽ

ആ​റ്റി​ങ്ങ​ൽ: ത​ദ്ദേ​ശ​സ്ഥാ​പ​ന അ​നു​മ​തി ല​ഭി​ക്കാ​ത്തി​നാ​ൽ കു​ടി​വെ​ള്ള ജ​ല അ​തോ​റി​റ്റി​യു​ടെ പൈ​പ്പ് ലൈ​ൻ വി​ക​സ​നം അ​നി​ശ്ചി​ത​ത്വ​ത്തി​ൽ. തീ​ര​ദേ​ശ മേ​ഖ​ല​ക​ളി​ലെ കു​ടി​വെ​ള്ള പ്ര​ശ്ന​ങ്ങ​ൾ​ക്ക് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​യി ആ​വി​ഷ്ക​രി​ച്ച പ​ദ്ധ​തി​യാ​ണ് പാ​തി​വ​ഴി​യി​ൽ മു​ട​ങ്ങി​യ​ത്.

പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ആ​റ്റി​ങ്ങ​ൽ ജ​ല അ​തോ​റി​റ്റി വ​ള​പ്പി​ൽ പു​തു​താ​യി കി​ഫ്ബി ഫ​ണ്ടു​പ​യോ​ഗി​ച്ച് 15 എം.​എ​ൽ.​ഡി ജ​ല​ശു​ദ്ധീ​ക​ര​ണ​ശാ​ല പ​ണി​ക​ഴി​പ്പി​ച്ചു. ഇ​തി​ൽ​നി​ന്ന്​ കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​നാ​യി എം.​എം ഡി.​ഐ പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്ക​ണം. റോ​ഡു​ക​ളി​ലൂ​ടെ പോ​കു​ന്ന പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്കാ​ൻ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​നു​മ​തി വേ​ണം. ഈ ​അ​നു​മ​തി ന​ൽ​കാ​തെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ ഒ​ഴി​ഞ്ഞു​മാ​റു​ന്ന​താ​ണ് നി​ല​വി​ലെ പ്ര​ശ്നം.

ജ​ല​ശു​ദ്ധീ​ക​ര​ണ​ശാ​ല പൂ​ർ​ത്തി​യാ​യി​ട്ട് ഒ​രു​വ​ർ​ഷ​മാ​കു​ന്നു. അ​ഞ്ചു​തെ​ങ്ങ്, ക​ട​യ്ക്കാ​വൂ​ർ, വ​ക്കം, ചി​റ​യി​ൻ​കീ​ഴ്, അ​ഴൂ​ർ, കി​ഴു​വി​ലം പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഇ​ട​വേ​ള​ക​ളി​ല്ലാ​തെ ശു​ദ്ധ​ജ​ലം വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​ണ് ശു​ദ്ധീ​ക​ര​ണ​ശാ​ല നി​ർ​മി​ച്ച​ത്. നി​ല​വി​ൽ മൂ​ന്ന് ദി​വ​സം ഇ​ട​വി​ട്ടാ​ണ് ഈ ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കു​ടി​വെ​ള്ളം വി​ത​ര​ണം ന​ട​ത്തു​ന്ന​ത്. വ​ലി​യ​കു​ന്ന് മു​ത​ൽ ആ​റ്റി​ങ്ങ​ൽ ജി.​എ​ച്ച്.​എ​സ് ജ​ങ്​​ഷ​ൻ വ​രെ ഒ​രു പൈ​പ്പ് ലൈ​ൻ മാ​ത്ര​മേ ഉ​ള്ളൂ . ഇ​തി​ന് പ​രി​ഹാ​രം എ​ന്നോ​ണ​മാ​ണ്​ പു​തി​യ പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്കു​ന്ന പ​ദ്ധ​തി​ക്ക് ജ​ല അ​തോ​റി​റ്റി ജ​ല​ജീ​വ​ൻ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ക​രാ​ർ ന​ൽ​കി​യ​ത്. ദേ​ശീ​യ​പാ​ത പി.​ഡ​ബ്ല്യു.​ഡി റോ​ഡു​ക​ൾ എ​ല്ലാം പൊ​ട്ടി​പ്പൊ​ളി​ഞ്ഞ്​ കി​ട​ക്കു​ന്ന ആ​റ്റി​ങ്ങ​ൽ മു​നി​സി​പ്പാ​ലി​റ്റി, കി​ഴു​വി​ലം പ​ഞ്ചാ​യ​ത്ത് റോ​ഡു​ക​ളി​ലൂ​ടെ പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ആ​റ്റി​ങ്ങ​ൽ മു​നി​സി​പ്പാ​ലി​റ്റി, കി​ഴു​വി​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന പൈ​പ്പ് ലൈ​ൻ രാ​മ​ച്ചം​വി​ള​യി​ൽ നി​ല​വി​ലു​ള്ള ജ​ല​വി​ത​ര​ണ ശൃം​ഖ​ല​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്നു. ഈ ​പ​ദ്ധ​തി പൂ​ർ​ത്തി​യാ​വു​ന്ന​തോ​ടെ അ​ഴൂ​ർ, കി​ഴു​വി​ലം, ചി​റ​യി​ൻ​കീ​ഴ്, വ​ക്കം, ക​ട​യ്ക്കാ​വൂ​ർ, അ​ഞ്ചു​തെ​ങ്ങ്​ മു​ത​ലാ​യ തീ​ര​ദേ​ശ മേ​ഖ​ല​ക​ളി​ൽ വ​ര​ൾ​ച്ച സ​മ​യ​ത്തും ജ​ല​വി​ത​ര​ണം സാ​ധ്യ​മാ​വും. പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്കാ​ൻ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ അ​നു​മ​തി ന​ൽ​കാ​ത്ത​ത് മൂ​ലം സ​ർ​ക്കാ​ർ ഖ​ജ​നാ​വി​ൽ നി​ന്നും കോ​ടി​ക​ൾ മു​ട​ക്കി പ​ണി​ക​ഴി​പ്പി​ച്ച ജ​ല​ശു​ദ്ധീ​ക​ര​ണ​ശാ​ല​യു​ടെ പ്ര​വ​ർ​ത്ത​ന​വും തീ​ര​ദേ​ശ​നി​വാ​സി​ക​ളു​ടെ കു​ടി​വെ​ള്ള​വു​മാ​ണ് അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​വു​ന്ന​ത്.

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...

KERALA NEWS

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വാഹനാപകടത്തിൽ ഒരു മരണം. കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി സ്കൂട്ടര്‍ യാത്രക്കാരിയാണ് കൊല്ലപ്പെട്ടത്. കൂവളശ്ശേരി സ്വദേശി ശ്രീജയാണ് മരിച്ചത്. സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിച്ചു. ഷീജ സഞ്ചരിച്ച സ്കൂട്ടറിനെ ബസ്...