Vismaya News
Connect with us

Hi, what are you looking for?

LOCAL NEWS

മുതലപ്പൊഴി സുരക്ഷിത മത്സ്യബന്ധനം; ഡ്രഡ്ജിങ്​ തുടങ്ങി

ആ​റ്റി​ങ്ങ​ൽ: മു​ത​ല​പ്പൊ​ഴി സു​ര​ക്ഷി​ത മ​ത്സ്യ​ബ​ന്ധ​നം ഉ​റ​പ്പാ​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ജീ​വ​മാ​യി. പൊ​ഴി​യി​ൽ ഡ്ര​ഡ്ജി​ങ്​ ആ​രം​ഭി​ച്ചു. നേ​ര​ത്തേ പൊ​ഴി​മു​ഖ​ത്ത്​ വീ​ണു​കി​ട​ന്ന ക​ല്ലു​ക​ൾ മാ​റ്റു​ന്ന​തി​ന് ശ്ര​മം ആ​രം​ഭി​ച്ചി​രു​ന്നു. അ​തി​നു​ശേ​ഷ​മാ​ണ് ഈ ​ഭാ​ഗ​ത്ത് അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ​ൽ നീ​ക്കം ചെ​യ്യാ​ൻ തു​ട​ങ്ങി​യ​ത്.

ഡ്ര​ഡ്ജ് ചെ​യ്യു​ന്ന​തി​നാ​യി ദൈ​ർ​ഘ്യ​മേ​റി​യ എ​ക്​​സ്ക​വേ​റ്റ​ർ, ര​ണ്ടു രീ​തി​യി​ലു​ള്ള ബാ​ർ​ജു​ക​ൾ എ​ന്നി​വ മു​ത​ല​പ്പൊ​ഴി​യി​ൽ എ​ത്തി​ച്ചു. മ​ത്സ്യ യാ​ന​ങ്ങ​ൾ​ക്ക് ക​ട​ലി​ൽ പോ​യി വ​രു​ന്ന​തി​ന്​ ത​ട​സ്സം ഉ​ണ്ടാ​ക്കാ​ത്ത വി​ധ​ത്തി​ൽ ആ​ണ് ഡ്ര​ഡ്ജി​ങ്​ ജോ​ലി​ക​ൾ ക്ര​മീ​ക​രി​ച്ച​ത്. ഡ്ര​ഡ്ജി​ങ്ങി​നു ശേ​ഷം പൊ​ഴി​മു​ഖ​ത്തു സ്ഥാ​പി​ക്കേ​ണ്ട നാ​വി​ഗേ​ഷ​ൻ ബോ​യ​ക​ൾ വ​ള​രെ ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ൽ നി​ർ​മി​ച്ചു മു​ത​ല​പ്പൊ​ഴി​യി​ൽ എ​ത്തി​ച്ചു. ഡ്ര​ഡ്ജി​ങ്​ പൂ​ർ​ത്തി​യാ​യ ശേ​ഷം ഇ​ത് പൊ​ഴി​മു​ഖ​ത്ത് മ​ത്സ്യ​യാ​ന​ങ്ങ​ൾ​ക്ക് വ​ഴി​കാ​ട്ടും വി​ധം സ്ഥ​പി​ക്കും.

അ​ശാ​സ്ത്രീ​യ​മാ​യ നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ളു​ടെ ഫ​ല​മാ​യി മു​ത​ല​പ്പൊ​ഴി തു​റ​മു​ഖ​ത്തു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ജൂ​ലൈ 31നു ​മ​ത്സ്യ​ബ​ന്ധ​ന മ​ന്ത്രി വി​ളി​ച്ചു ചേ​ർ​ത്ത യോ​ഗ​ത്തി​ലെ തീ​രു​മാ​ന പ്ര​കാ​ര​മാ​ണ് ജോ​ലി​ക​ൾ ചെ​യ്യു​ന്ന​ത്. തെ​ക്കേ പു​ലി​മു​ട്ടി​ൽ ഗൈ​ഡ് ലൈ​റ്റ് സ്ഥാ​പി​ച്ചു ക​ഴി​ഞ്ഞു. ഇ​ത് മ​ത്സ്യ​യാ​ന​ങ്ങ​ൾ​ക്ക് വ​ഴി​കാ​ട്ടി ആ​കും.

2021 ലെ ​ടാ​ക്ടെ ചു​ഴ​ലി​ക്കാ​റ്റി​ൽ ത​ക​ർ​ന്ന തെ​ക്കേ പു​ലി​മു​ട്ടി​ലെ ക​ല്ലു​ക​ളും ടെ​ട്രാ​പോ​ഡു​ക​ളും അ​ഴി​മു​ഖ​ത്തു അ​ടി​ഞ്ഞു​കൂ​ടു​ക​യും മ​ത്സ്യ​യാ​ന​ങ്ങ​ൾ​ക്ക് അ​പ​ക​ട​മാ​കും വി​ധം ത​ട​സ്സം സൃ​ഷ്ടി​ക്കു​ക​യും ആ​യി​രു​ന്നു. ഇ​തു നീ​ക്കം ചെ​യ്യാ​ൻ 2023 മാ​ർ​ച്ചി​ൽ ഹാ​ർ​ബ​ർ എ​ൻ​ജി​നീ​യ​റി​ങ്​ വ​കു​പ്പ് ടെ​ൻ​ഡ​ർ ഉ​ൾ​പ്പെ​ടെ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചെ​ങ്കി​ലും ഫ​ലം ക​ണ്ടി​ല്ല. തു​ട​ർ​ന്ന് മ​ന്ത്രി​ത​ല യോ​ഗ​ത്തി​ലെ നി​ർ​ദേ​ശ പ്ര​കാ​രം അ​ദാ​നി ഗ്രൂ​പ് ആ​ദ്യം ഒ​രു മ​ധ്യ​നി​ര ലോ​ങ് ബൂം ​ക്രെ​യി​ൻ വി​ന്യ​സി​ച്ചു. തു​ട​ർ​ന്ന് 210 അ​ടി നീ​ള​മു​ള്ള ക്രെ​യി​ൻ കൂ​ടി ല​ഭ്യ​മാ​ക്കി. അ​ഴി​മു​ഖ​ത്തു​ണ്ടാ​യി​രു​ന്ന 700 ഓ​ളം ക​ല്ലു​ക​ളും 140 ഓ​ളം ടെ​ട്രാ​പോ​ഡു​ക​ളും നീ​ക്കം ചെ​യ്തു. വ​ള​രെ ഭാ​ര​മേ​റി​യ ഈ ​ക്രെ​യി​നു​ക​ൾ എ​ത്തി​ക്കാ​ൻ 7.5 മീ​റ്റ​ർ വീ​തി​യി​ൽ റോ​ഡ് നി​ർ​മാ​ണ​വും ന​ട​ത്തി.

ഏ​ഴ് ട്രെ​യി​ല​റു​ക​ളി​ലാ​യി തൂ​ത്തു​ക്കു​ടി​യി​ൽ​നി​ന്ന് എ​ത്തി​ച്ച ക്രെ​യി​ൻ ഘ​ട​ക​ങ്ങ​ൾ വ​ള​രെ ശ്ര​മ​ക​ര​മാ​യ ദൗ​ത്യ​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​ക്കി​യ​ത്. ഇ​തോ​ടു​കൂ​ടി പൊ​ഴി​യെ 2021 മു​ത​ൽ ബാ​ധി​ച്ച പ്ര​ധാ​ന പ്ര​ശ്​​ന​ത്തി​ന് പ​രി​ഹാ​ര​മാ​വു​ക​യാ​ണ്.

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...

KERALA NEWS

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വാഹനാപകടത്തിൽ ഒരു മരണം. കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി സ്കൂട്ടര്‍ യാത്രക്കാരിയാണ് കൊല്ലപ്പെട്ടത്. കൂവളശ്ശേരി സ്വദേശി ശ്രീജയാണ് മരിച്ചത്. സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിച്ചു. ഷീജ സഞ്ചരിച്ച സ്കൂട്ടറിനെ ബസ്...