Vismaya News
Connect with us

Hi, what are you looking for?

SPORTS

അഫ്​ഗാനിസ്താനെതിരായ ടി20 പരമ്പരയ്ക്ക് ഇന്ത്യൻ സ്ക്വാഡ് റെഡി; രോഹിത് നയിക്കും, ടീമിലിടം നേടി സഞ്ജു സാംസൺ‌

അഫ്​ഗാനിസ്താനെതിരായ ടി20 പരമ്പരയക്കുള്ള ഇന്ത്യനെ ടീമിനെ പ്രഖ്യാപിച്ചു. മലയാളിതാരം സഞ്ജു സാംസൺ‌ ടീമിലിടം നേടിയിട്ടുണ്ട്. ടീമിനെ രോഹിത് ശർമ നയിക്കും. വിരാട് കോലിയും ടീമിലുണ്ട്. 16 അം​ഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു മാസത്തെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് ശേഷം പേസർമാരായ ജസ്പ്രീത് ബുംറയ്ക്കും മുഹമ്മദ് സിറാജിനും മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയിൽ വിശ്രമം അനുവദിച്ചിട്ടുണ്ട്.

ഈ മാസം 11ന് ആണ് അഫ്​ഗാനിസ്താനെതിരായ ടി20 പരമ്പര ആരംഭിക്കുന്നത്. മൂന്നു മത്സരങ്ങളാണ് ഉള്ളത്. 14നും 17നുമാണ് പരമ്പരയിലെ മറ്റു രണ്ടു മത്സരങ്ങൾ നടക്കുന്നത്. അഫ്​ഗാനിസ്താൻ നേരത്തെ ടീമിനെ പ്രഖ്യാപിച്ചിരുന്നു. ബ്രാഹിം സദ്രാൻ നയിക്കുന്ന ടീമിൽ മുജീബ് ഉർ റഹ്‌മാൻ, മുഹമ്മദ് നബി, നവീൻ ഉൽ ഹഖ് എന്നിവരിടം നേടിയിട്ടുണ്ട്. അതേസമയം പരുക്കിന്റെ പിടിയിലായ സ്പിന്നാർ റാഷിദ് ഖാൻ കളിക്കില്ല.

ഇന്ത്യൻ‌ സ്ക്വാഡ്: രോഹിത് ശർമ്മ (C), എസ് ഗിൽ, വൈ ജയ്‌സ്വാൾ, വിരാട് കോഹ്‌ലി, തിലക് വർമ്മ, റിങ്കു സിംഗ്, ജിതേഷ് ശർമ്മ (WK), സഞ്ജു സാംസൺ (WK), ശിവം ദുബെ, ഡബ്ല്യു സുന്ദർ, അക്സർ പട്ടേൽ, രവി ബിഷ്‌ണോയ്, കുൽദീപ് യാദവ്, അർഷ്ദീപ് സിംഗ് , അവേഷ് ഖാൻ, മുകേഷ് കുമാർ.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....