Vismaya News
Connect with us

Hi, what are you looking for?

Automobile

എല്ലാം ഡിജിറ്റിലാക്കി പുതിയ ഫീച്ചറുകളുമായി ബജാജ് പൾസർ മോഡലുകൾ വരുന്നു; അറിയാം സവിശേഷതകൾ

ബജാജ് തങ്ങളുടെ N150, N160 മോഡലുകള്‍ അപ്‌ഡേറ്റ് ചെയ്ത് പുറത്തിറക്കിരിക്കുകയാണിപ്പോൾ. രണ്ട് മോഡലുകളും ഇപ്പോൾ ഡിജിറ്റൽ ഇൻസ്ട്രുമെന്‍റ് കൺസോളുമായി വരുന്നു.

പുതിയ ബജാജ് പൾസർ N150 ഇപ്പോൾ കറുപ്പും വെളുപ്പും നിറങ്ങളിൽ ലഭ്യമാണ്. 2024 ബജാജ് പൾസർ N160 കറുപ്പ്, നീല, ചുവപ്പ് എന്നീ മൂന്ന് പെയിൻറ് സ്‍കീമുകളിൽ ലഭ്യമാണ്. ഈ ബൈക്കുകൾക്കായുള്ള ബുക്കിംഗ് ആരംഭിച്ചു.

ബ്ലൂടൂത്ത് കണക്റ്റിവിറ്റി കൂടി വരുന്നതോടെ ഉപയോക്താക്കൾക്ക് അവരുടെ സ്‌മാർട്ട്‌ഫോണിനെ അവരുടെ പ്രിയപ്പെട്ട പൾസർ N160, N150 എന്നിവയുമായി കണക്‌റ്റ് ചെയ്യാൻ സാധിക്കും. ഇതിലൂടെ എവിടെയായിരുന്നാലും റൈഡർക്ക് കോളുകൾ സ്വീകരിക്കുകയോ നിരസിക്കുകയോ ചെയ്യാം.

കൂടാതെ മൊബൈൽ നോട്ടിഫിക്കേഷൻ അലേർട്ടുകൾ, മൊബൈൽ സിഗ്നൽ ശക്തിയും ബാറ്ററി നില, ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ, ഡിസ്റ്റൻസ് ടു എംടി, ലൈവ് മൈലേജ്, അവറേജ് മൈലേജ് എന്നിവയും ആക്‌സസ് ചെയ്യാനാവും.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....