Vismaya News
Connect with us

Hi, what are you looking for?

SPORTS

ഇംഗ്ലീഷ് പടയെ തകര്‍ത്ത് ഇന്ത്യ; വിശാഖപട്ടണം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 106 റണ്‍സ് ജയം

വിശാഖപട്ടണം: നാലാം ദിനം ഇന്ത്യന്‍ ബൗളര്‍മാര്‍ നിറഞ്ഞാടിയപ്പോള്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ തകര്‍പ്പന്‍ ജയവുമായി ഇന്ത്യ. ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ ബാറ്റര്‍മാര്‍ കൂടാരം കയറിയപ്പോള്‍ ഇംഗ്ലീഷ് പട റണ്‍മല താണ്ടാനാകാതെ മടങ്ങി. 106 റണ്‍സിനാണ് ഇന്ത്യയുടെ ജയം. 399 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സില്‍ 292-റണ്‍സിന് പുറത്തായി. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര സമനിലയിലായി (1-1) ഇന്ത്യ-396 & 255, ഇംഗ്ലണ്ട്-253 & 292

നാലാം ദിനം 67-1 എന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് റെഹാന്‍ അഹ്‌മദിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 23 റണ്‍സെടുത്ത താരത്തെ അക്ഷര്‍ പട്ടേല്‍ പുറത്താക്കി. പിന്നാലെയിറങ്ങിയ ഒലി പോപ്പുമൊത്ത് സാക് ക്രോളി സ്‌കോര്‍ ബോര്‍ഡ് പതിയെ ചലിപ്പിച്ചു. എന്നാല്‍ 23 റണ്‍സെടുത്ത ഒലി പോപ്പിനെ മടക്കി അശ്വിന്‍ കൂട്ടുകെട്ട് പൊളിച്ചു. പതിവിന് വിപരീതമായി സ്‌കോറിങ്ങിന് വേഗം കൂട്ടിക്കൊണ്ടാണ് ജോ റൂട്ട് ബാറ്റേന്തിയത്. എന്നാല്‍ താരത്തിന് അധികനേരം ക്രീസില്‍ നിലയുറപ്പിക്കാനായില്ല. 10 പന്തില്‍ നിന്ന് 16 റണ്‍സെടുത്ത റൂട്ടിനെ ആശ്വിന്‍ അക്ഷറിന്റെ കൈകളിലെത്തിച്ചു. ഇതോടെ ഇംഗ്ലണ്ട് 154-4 എന്ന നിലയിലേക്ക് വീണു

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....