Vismaya News
Connect with us

Hi, what are you looking for?

WORLD

ഇന്ത്യക്കാർക്ക് ഇനി ഇറാൻ സന്ദർശിക്കാൻ വിസ വേണ്ട; 28 രാജ്യങ്ങളിലെ സഞ്ചാരികൾക്ക് വിസരഹിത പ്രവേശനം

ഇന്ത്യൻ സഞ്ചാരികൾക്ക് ഉൾപ്പെടെ 28 രാജ്യങ്ങളിലെ പൗരന്മാർക്ക് ഇറാൻ സഞ്ചരിക്കാൻ ഇനി വിസ വേണ്ട. യുഎഇ, സൗദി, ഖത്തർ‌, കുവൈറ്റ്, ബഹ്റൈൻ തുടങ്ങിയ 28 രാജ്യങ്ങളിലെ പൗരന്മാർക്ക് ഇറാൻ വിസ രഹിത പ്രവേശനം പ്രഖ്യാപിച്ചിട്ടുണ്ട്.

ആകാശ മാർ​ഗവും വിനോദ സഞ്ചാരത്തിനും ഇറാനിലേക്ക് യാത്ര ചെയ്യുന്നവർ‌ക്കാണ് ഈ ആനുകൂല്യം ലഭ്യമാകുക. കര മാർ​ഗം ഇറാനിൽ പ്രവേശിക്കുന്നവർക്ക് വിസ ലഭിക്കേണ്ടതാണ്.

ഓർഡിനറി പാസ്‌പോർട്ടുകൾ കൈവശമുള്ള വ്യക്തികൾക്ക് ആറ് മാസത്തിലൊരിക്കൽ വിസയില്ലാതെ രാജ്യത്തേക്ക് പ്രവേശിക്കാൻ അനുവാദം നൽകുമെന്നും പരമാവധി 15 ദിവസം വരെ താമസിക്കുമെന്നും ഇറാൻ വ്യക്തമാക്കി.

അതേസമയം, 15 ദിവസത്തിലധികം ദിവസം തങ്ങാൻ പദ്ധതിയിടുന്നവരും ആറ് മാസത്തിനിടെ ഒന്നിലധികം തവണ രാജ്യം സന്ദർശിക്കുന്നവരും വിസയ്‌ക്ക് അപേക്ഷിക്കണമെന്നും ഇറാൻ അധികൃതർ അറിയിച്ചു.

രാജ്യത്തേക്ക് കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കുകയാണ് ഇറാന്റെ ലക്ഷ്യം. ഡൽഹിയിലെ ഇറാനിയൻ എംബസിയാണ് പത്രക്കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....