Vismaya News
Connect with us

Hi, what are you looking for?

NEWS

രൂപീകരിച്ച് 10 ദിവസം; വിജയിയുടെ പാര്‍ട്ടിക്കെതിരെ വക്കീല്‍ നോട്ടിസ്.!

ചെന്നൈ: തെന്നിന്ത്യൻ സൂപ്പര്‍താരം വിജയിയുടെ രാഷ്‌ട്രീയ പാര്‍ട്ടിക്ക് തമിഴക വെട്രി കഴകം (ടിവികെ) എന്ന് പേര് കൊടുത്തതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് വക്കീല്‍ നോട്ടീസ്. തമിഴക വാഴുറിമൈ കച്ചി (ടിവികെ) നേതാവ് ടി വേല്‍മുരുകനാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. തങ്ങള്‍ റജിസ്ട്രര്‍ ചെയ്ത പേര് വിജയിയുടെ തമിഴക വെട്രി കഴകം പാര്‍ട്ടിക്ക് നല്‍കിയത് ചോദ്യം ചെയ്താണ് വക്കീല്‍ നോട്ടീസ്.

നിലവില്‍ ടിവികെ ഞങ്ങള്‍ ഉപയോഗിക്കുന്ന പേരാണ്. വിജയിയുടെ പാര്‍ട്ടിയും അത് ഉപയോഗിക്കുകയാണെങ്കില്‍ പൊതുജനത്തിനിടയില്‍ ഇത് ആശയക്കുഴപ്പം ഉണ്ടാക്കുമെന്ന് ടി വേല്‍മുരുകന്‍ പറയുന്നു. ഞങ്ങളുടെ പാര്‍ട്ടിയുടെ കൃഷ്ണഗിരിയിലെ സെക്രട്ടറി അടുത്തിടെ റോഡ് അപകടത്തില്‍ മരണപ്പെട്ടു. പത്രത്തില്‍ വന്ന വാര്‍ത്ത ടിവികെ ഭാരവാഹി മരണപ്പെട്ടെനന്നായിരുന്നു. എന്നാൽ വിജയ് പാര്‍ട്ടി അംഗങ്ങളും ഈ വാര്‍ത്ത കണ്ട് എത്തിയെന്നും വേല്‍മുരുകന്‍ പറയുന്നു. ഇത്തരം ആശയക്കുഴപ്പം ഒഴിവാക്കാന്‍ വിജയിയുടെ പാര്‍ട്ടിക്ക് ടിവികെ (വി) എന്നോ മറ്റോ പേര് നല്‍കണം എന്നാണ് വേല്‍മുരുകന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ച വക്കീല്‍ നോട്ടീസില്‍ വിശദീകരിക്കുന്നത്.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....