Vismaya News
Connect with us

Hi, what are you looking for?

NEWS

ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കം

തിരുവനന്തപുരം: പത്ത് ദിനങ്ങൾ നീണ്ടു നിൽക്കുന്ന ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കം. ഇന്ന് രാവിലെ എട്ട് മണിയോടെ ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ ഉത്സവത്തിന് തുടക്കമാകും.കുംഭത്തിലെ പൂരം നക്ഷത്രവും പൗര്‍ണമിയും ഒത്തുവരുന്ന ദിവസമാണ് ആറ്റുകാലില്‍ പൊങ്കാല നടക്കുന്നത്. അതിന് ഒന്‍പത് ദിവസം മുമ്പ് കാര്‍ത്തിക നാളില്‍ നടക്കുന്ന ഒരു പ്രത്യേക ചടങ്ങാണ് കാപ്പുകെട്ട്.ക്ഷേത്രത്തിനു മുന്നില്‍ പച്ചഓല കൊണ്ട് താല്‍ക്കാലികമായി ഒരു പന്തല്‍ കെട്ടും. ഈ പന്തലിലിരുന്നാണ് തോറ്റം പാട്ടുകാര്‍ കണ്ണകീചരിതം പാടുന്നത്. കൊടുങ്ങല്ലൂര്‍ ഭഗവതിയുടെ വരവിന് വേണ്ടിയുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയാണ് പാട്ട് ആരംഭിക്കുന്നത്.വൈകീട്ട് ആറിന് വിവിധ കലാപരിപാടികളുടെ ഉദ്ഘാടനം നടി അനുശ്രീ നിർവ്വഹിക്കും. ഫെബ്രുവരി 19-ന് രാവിലെ 9.30-ന് കുത്തിയോട്ട ബാലന്മാർക്കുള്ള വ്രതം ആരംഭിക്കും.പൊങ്കാല ഫെബ്രുവരി 25-ന് ഭക്തർ സമർപ്പിക്കും. തുടർന്ന് ഫെബ്രുവരി 26-ന് ഉത്സവം സമാപിക്കും.പൊങ്കാല മഹോത്സവ ദിനമായ ഫെബ്രുവരി 25-ന് രാവിലെ 10.30-ന് അടുപ്പുവെട്ട് നടക്കും. തുടർന്ന് ഉച്ചയ്‌ക്ക് 2.30-ന് പൊങ്കാല നിവേദ്യവും രാത്രി 7.30-ന് കുത്തിയോട്ട ബാലന്മാർക്കുള്ള ചൂരൽകുത്ത് നടക്കും.രാത്രി 11 മണിയോടെ മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്കുള്ള പുറത്തെഴുന്നള്ളത്ത് നടക്കുന്നതോടെ ഈ ദിവസത്തെ ചടങ്ങുകൾ സമാപിക്കും.ഫെബ്രുവരി 26-ന് രാവിലെ എട്ട് മണിക്ക് ദേവിയെ അകത്ത് എഴുന്നള്ളിക്കും. രാത്രി 9.45-ന് കാപ്പഴിക്കും. 12.30-ന് കുരുതി തർപ്പണത്തോടൈ ഉത്സവത്തിന് സമാപനമാകും.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....