Vismaya News
Connect with us

Hi, what are you looking for?

HEALTH

മെൻസ്ട്രുവൽ കപ്പ് സുരക്ഷിതമാണോ? അറിയാം ഇക്കാര്യങ്ങൾ

സ്ത്രീ ശരീരത്തിലെ പ്രധാനപ്പെട്ട പ്രക്രിയയാണ് ആർത്തവം അഥവാ പിരീഡ്‌സ്. ആരോഗ്യകരമായ സ്ത്രീ ശരീരം ഒരു നിശ്ചിത അളവിൽ രക്തം സംഭരിച്ച് ഗർഭധാരണത്തിനായി എല്ലാ മാസവും ഒരുങ്ങുന്നു. ഗർഭധാരണം നടക്കാത്ത സന്ദർത്തിൽ ആ രക്തം ശരീരം പുറത്തേയ്‌ക്കു കളയുന്നു. ആർത്തവ കപ്പ് അഥവാ മെൻസ്ട്ര്വൽ കപ്പ് പ്രാബല്യത്തിൽ വന്നിട്ട് കുറച്ചായെങ്കിലും ഉപയോഗിക്കാൻ താൽപര്യമുള്ള സ്ത്രീകളിൽ പോലും പല ഇപ്പോഴും ഇതേക്കുറിച്ച് പേടിയും ആശങ്കകളും ഇന്നും നിലനിൽക്കുന്നണ്ട്.

മെൻസ്ട്രുവൽ കപ്പ് ഒരു ആർത്തവ സഹായിയാണ്. സാനിറ്ററി പാഡുകൾക്ക് പകരം മെൻസ്ട്രുവൽ കപ്പ് ഉപയോഗിക്കാം. ഇതിന് ഒരുപാട് ഗുണങ്ങളുണ്ട്. മെൻസ്ട്രുവൽ കപ്പ് പരിസ്ഥിതി സൗഹൃദമാണ്, പോക്കറ്റ് ഫ്രണ്ട്ലിയും. ഒരിക്കൽ ഉപയോഗിച്ച നോക്കിയാൽ പാഡുകളേക്കാൾ എത്രത്തോളം ഗുണകരമാണ് മെൻസ്ട്രുവൽ കപ്പുകളെന്ന് നമ്മുക്ക് ബോധ്യപ്പെടും.

സിലിക്കോൺ, റബ്ബർ, ലാറ്റക്സ് തുടങ്ങിയ മെറ്റീരിയൽ ഉപയോഗിച്ച് വ്യത്യസ്തമായ ആകൃതിയിലും വലിപ്പത്തിലും ഇവ ലഭ്യമാണ്. 12 മണിക്കൂർ വരെ ഉപയോഗിക്കാവുന്ന മെൻസ്ട്ര്വൽ കപ്പുകൾ പാഡ്, തുണി, ടാംപൂൺസ് എന്നിവയെക്കാളും സുരക്ഷിതവും രക്തം ലീക് ചെയ്യാത്തതും ആണ്. നീന്തൽ പോലുള്ള കായിക വ്യായാമം ചെയ്യുമ്പോൾ വരെ ഇത് ഉപയോഗിക്കാവുന്നതാണ്.

പ്രായം ലൈംഗികബന്ധം, പ്രസവം എന്നിവ അനുസരിച്ച് വിവിധ സൈസിലുള്ള കപ്പുകൾ തിരഞ്ഞെടുക്കാം. ഒരു കപ്പ് 5 മുതൽ 10 വർഷം വരെ ഉപയോഗിക്കാം.

ഒരു കപ്പു വാങ്ങിയാല്‍ 10 വര്‍ഷം വരെ ഉപയോഗിയ്‌ക്കാന്‍ സാധിയ്‌ക്കും. കഴുകി വൃത്തിയാക്കി ഉപയോഗിയ്‌ക്കുവാന്‍ പറ്റുന്ന തരത്തിലുള്ളതാണ് കപ്പ്. സാനിറ്ററി നാപ്കിന്‍ പോലുള്ള ചിലവുണ്ടാകുന്നുമില്ല. സാധാരണ ഗതിയില്‍ ഒരു സ്ത്രീ ജീവിത കാലത്ത് 11000 സാനിറ്ററി പാഡുകള്‍ ഉപയോഗിയ്‌ക്കുന്നുവെന്നതാണ് ഏകദേശ കണക്ക്. ഇതുണ്ടാകുന്ന പ്രകൃതിപരമായ ദോഷങ്ങള്‍ വേറെയും. ഇത് നശിപ്പിച്ചു കളയാനുളള ബുദ്ധിമുട്ട് എന്നതാണ് ഉദ്ദേശിയ്‌ക്കുന്നത്.

ആർത്തവദിനങ്ങളിൽ 12 മണിക്കൂർ വരെ ഒറ്റ സ്‌ട്രെച്ചിൽ കപ്പ് ഉപയോഗിക്കാവുന്നതാണ്. വൃത്തിയാക്കുന്നതിനായി ആർത്തവരക്തം ക്ലോസറ്റിലോ ബാത്റൂമിലോ ഒളിച്ചു കളയാം. മെൻസ്ട്രുവൽ കപ്പ് വെള്ളമൊഴിച്ചു കഴുകി വീണ്ടും ഇൻസെർട് ചെയ്യാം.

ശുചിത്വത്തോടുകൂടി നൽകിയിട്ടുള്ള നിർദ്ദേശപ്രകാരം ഉപയോഗിച്ച് കഴിഞ്ഞാൽ വളരെ സുരക്ഷിതമാണ് ഇവ. മറ്റുള്ളവ രക്തം വലിച്ചെടുക്കുമ്പോൾ ഇത് രക്തം ശേഖരിക്കുകയാണ് ചെയ്യുന്നത്. അതിനാൽ തന്നെ ഈ സമയത്തെ ഈർപ്പം, രക്തത്തിന്റെ നനവു കൊണ്ടുണ്ടാകുന്ന അസ്വസ്ഥത എന്നിവ ഉണ്ടാകുകയുമില്ല.

ആർത്തവകപ്പ് എങ്ങനെയാണ് ഇൻസെർട് ചെയ്യേണ്ടത്?

കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക. കപ്പ് പകുതിയാക്കി സി (C) പോലെ മടക്കിക്കിയും S പോലെ മടക്കിയും യോനിയുടെ ഭാഗത്തേക്ക് കയറ്റുക. പരന്ന ഭാഗം യോനിയിലേക്കും കൂർത്ത ഭാഗം ഗർഭശയ മുഖത്തിലേക്കും വെക്കുക. വെച്ചതിനുശേഷം കപ്പ് റിലീസ് ആക്കുക. ശരിയായ പൊസിഷൻ ആക്കാൻ വേണ്ടി കപ്പിൽ ഉള്ള തണ്ടുപോലുള്ള ഭാഗം ഉപയോഗിച്ച് ശരിയാക്കാം.

കപ്പ് എങ്ങനെയാണ് തിരിച്ചു എടുക്കേണ്ടത്?

സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുക.
ആർത്തവ കപ്പിന്റെ തണ്ട് ഉപയോഗിച്ച് യോനി ഭാഗത്തിന്റെ താഴെ നിന്ന് ചെറുതായി വലിക്കുക. മുഴുവനായി പുറത്ത് വരുന്നത് വരെ പതുക്കെ വലിക്കുക.രക്തം ടോയ്‌ലറ്റിലോ സിങ്കിലോ കളഞ്ഞതിന് ശേഷം കഴുകി രണ്ടാമതും ഉപയോഗിക്കുക.

മെൻസ്ട്ര്വൽ കപ്പ് എങ്ങനെ വൃത്തിയാക്കാം?

മെൻസ്ട്ര്വൽ കപ്പ് നിർബന്ധമായും വൃത്തിയാക്കേണ്ടത് കപ്പ് അണുവിമുക്തവും നല്ല രീതിയിൽ നിലനിർത്തുന്നതിനും അനിവാര്യമാണ്.

മെൻസ്ട്ര്വൽ കപ്പ് തൊടുന്നതിന് മുൻപ് സോപ്പും വെള്ളവും ഉപയോഗിച്ച് കൈ വൃത്തിയായി കഴുകുക.

രക്തവും മറ്റു ദ്രാവകങ്ങളും കഴുകി കളയാൻ വേണ്ടി ചെറു ചൂടുവെള്ളം ഉപയോഗിക്കുക.

ചെറിയ അളവിൽ സോപ്പോ മെൻസ്ട്ര്വൽ കപ്പ് ക്ലീനറോ ഉപയോഗിച്ച് വിരലുകൾ കൊണ്ട് മൃദുവായി വൃത്തിയാക്കുക.

മെൻസ്ട്ര്വൽ കപ്പിന്റെ സ്റ്റെമ്മിലും അഗ്രഭാഗങ്ങളിലുള്ള മടക്കുകളിലും അണുബാധ ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ ആ ഭാഗം നന്നായി വൃത്തിയാക്കാൻ ശ്രദ്ധിക്കുക.

സോപ്പ് മുഴുവനായും പോകുന്നത് വരെ ചെറു ചൂടുവെള്ളത്തിൽ കഴുകി കൊണ്ടിരിക്കുക.

സ്റ്റോറേജ് ബാഗിൽ സൂക്ഷിക്കുന്നതിന് മുൻപ് ഉണങ്ങിയ വൃത്തിയായ തുണികൊണ്ട് കപ്പ് നന്നായി തുടക്കുക.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...