Vismaya News
Connect with us

Hi, what are you looking for?

HEALTH

ഈ ശീലങ്ങൾ പുരുഷന്മാരുടെ ലൈംഗികതയെ ബാധിക്കാം

പുരുഷന്മാരുടെ ലൈംഗിക പ്രകടനത്തെ മോശമാകുന്നതിൽ ഭക്ഷണങ്ങൾ മാത്രമല്ല മറ്റ് പല ഘടകങ്ങൾക്കും പങ്കുണ്ട്. പുരുഷന്മാരിലെ സെക്ഷ്വൽ സ്റ്റാമിന കുറയുന്നത് പല പുരുഷന്മാരേയും മാനസികമായി തളർത്തുന്ന ഒരു കാര്യമാണ്. സെക്ഷ്വൽ സ്റ്റാമിന കുറയുന്നത് ഊർജക്കുറവ്, ഉദ്ധാരണ പ്രശ്‌നങ്ങൾ എന്നിവയിലേയ്‌ക്കു പുരുഷന്മാരെ നയിക്കാം. ലെെം​ഗിക പ്രകടനം മോശമാകുന്നതിന് പിന്നിൽ കാരണങ്ങൾ പലതുണ്ട്. ലൈംഗിക പ്രകടനം മെച്ചപ്പെടുത്താൻ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് നോക്കാം.

ഒന്ന്…
സമ്മർദ്ദവും ഉത്കണ്ഠയും ലൈംഗിക പ്രശ്‌നങ്ങൾക്ക് കാരണമാകുന്നു. പുരുഷന്മാർ അവരുടെ ബീജത്തിന്റെ ഗുണനിലവാരത്തിലും സെക്സ് ലെെഫ് മെച്ചപ്പെടുത്തുന്നതിനും ഇങ്ങനെയുള്ള പ്രശ്‌നങ്ങൾ പരിഹരിക്കേണ്ടതുണ്ടെന്നും വിദഗ്ധർ പറയുന്നു. യോ​ഗ, നടത്തം എന്നിവ ശീലമാക്കുന്നത് ലൈംഗിക പ്രകടനം മെച്ചപ്പെടുത്താൻ സഹായിക്കും.

രണ്ട്…
സിഗരറ്റ് പുക, പഞ്ചസാരയും കൊഴുപ്പും അടങ്ങിയ ഭക്ഷണക്രമം തുടങ്ങിയ ഘടകങ്ങൾ മൂലമുണ്ടാകുന്ന ഓക്‌സിഡേറ്റീവ് സ്ട്രെസ്, ബീജ ഉൽപ്പാദനത്തിലും ഗുണമേന്മയിലും പ്രതികൂല സ്വാധീനമുണ്ടാക്കും. ആന്റിഓക്‌സിഡന്റുകൾ ബീജത്തിന്റെ ആരോ​ഗ്യം കൂട്ടാൻ നല്ലതാണ്. ഇലക്കറികൾ, സരസഫലങ്ങൾ, സിട്രസ് പഴങ്ങൾ, ഒലിവ്, തക്കാളി തുടങ്ങിയ ഭക്ഷണങ്ങളിൽ ആന്റിഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്.

മൂന്ന്…
ബീജത്തിന്റെ ചലനശേഷിയിലും എണ്ണത്തിലും പ്രത്യുൽപാദന നിരക്കിലും ഗണ്യമായ വർദ്ധനവ് കാണിക്കുന്ന കോഎൻസൈം – 10 പോലുള്ള സപ്ലിമെന്റുകൾ ഉപയോഗിച്ച് പോഷകാഹാര വിടവ് നികത്തേണ്ടത് പ്രധാനമാണ്.

നാല്…
ബീജത്തിന്റെ ഗുണമേന്മ എന്നിവയെക്കുറിച്ചുള്ള പഠനങ്ങൾ, ബീജങ്ങളുടെ എണ്ണം കുറയുക, ബീജത്തിന്റെ ചലനശേഷി കുറയുക, ബീജത്തിന്റെ ആകൃതി എന്നിവ ഉൾപ്പെടെ ബീജത്തിന്റെ ആരോഗ്യത്തിന്റെ പല വശങ്ങളെയും പുകവലി ബാധിക്കുന്നതായി പഠനത്തിൽ പറയുന്നു.പുകവലിക്കാത്തവരും മദ്യപിക്കാത്തവരുമായ 37% പുരുഷന്മാരുമായി താരതമ്യപ്പെടുത്തുമ്പോൾ 12% പുരുഷന്മാർക്ക് മാത്രമേ പൂർണ്ണമായും സാധാരണ ബീജങ്ങളുടെ എണ്ണവും ആരോഗ്യവും ഉള്ളതായി കണ്ടെത്തിയിട്ടുള്ളൂ.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...