Vismaya News
Connect with us

Hi, what are you looking for?

HEALTH

പേരയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കൂ; ഈ രോഗത്തെ അകറ്റാം…

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു ഫലമാണ് പേരയ്ക്ക. വിറ്റാമിന്‍ എ, സി, ബി2, ഇ, കെ, ഫൈബർ, മാംഗനീസ്, പൊട്ടാസ്യം, അയൺ, ഫോസ്ഫറസ് എന്നിവയാൽ സമ്പുഷ്ടമാണ് പേരയ്ക്ക. ഫൈബര്‍ ധാരാളം അടങ്ങിയ പേരയ്ക്ക രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും. ഇവയുടെ ഗ്ലൈസമിക് സൂചിക കുറവാണ്. അതിനാല്‍ പ്രമേഹ രോഗികള്‍ക്ക് പതിവായി പേരയ്ക്ക കഴിക്കാം.അതുപോലെ പേരയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും. ഇവയിലെ ഫൈബറും ആന്‍റി ഓക്സിഡന്‍റുകളുമാണ് ഇതിന് സഹായിക്കുന്നത്. മാത്രമല്ല കൊളസ്ട്രോൾ കുറയ്‌ക്കാനും ഈ വെള്ളം കുടിക്കുന്നത് നല്ലതാണ്. ഫൈബര്‍ ധാരാളം അടങ്ങിയ ഇവ ദഹനം മെച്ചപ്പെടുത്താനും ഗുണം ചെയ്യും.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും പേരയ്ക്ക കഴിക്കാം. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ പേരയ്ക്ക രോഗ പ്രതിരോധശേഷി കൂട്ടാനും ഗുണം ചെയ്യും. വിറ്റാമിന്‍ എ ധാരാളം അടങ്ങിയ പേരയ്ക്ക കാഴ്ച ശക്തി കൂട്ടാനും കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാനും പേരയ്ക്ക സഹായിക്കും. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ധൈര്യമായി കഴിക്കാവുന്ന ഒന്നാണ് പേരയ്ക്ക.ഇതിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ വിശപ്പ് കുറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും. ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും പേരയ്ക്ക നല്ലതാണ്. ആന്റിഓക്‌സിഡന്റുകൾ ധാരാളമായി ഇതിൽ അടങ്ങിയിരിക്കുന്നു. ആന്റി-ഏജിംഗ് ഗുണങ്ങളും പേരയ്ക്കയ്ക്കുണ്ട്. ഇത് ചര്‍മ്മത്തിലെ ചുളിവുകൾ തടയാൻ സഹായിക്കുന്നു.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....