Vismaya News
Connect with us

Hi, what are you looking for?

HEALTH

ഹെപ്പറ്റൈറ്റിസ് രോഗബാധ: കാരണം, ലക്ഷണങ്ങൾ; അറിയാം ഇക്കാര്യങ്ങൾ

വൈറൽ ഹെപ്പറ്റൈറ്റിസ് രോഗബാധയെ തുടർന്ന് മലപ്പുറത്ത് രണ്ട് മരണം. പോത്തുകല്ല്, എടക്കര പഞ്ചായത്തുകളിലാണ് രോഗബാധ സ്ഥിരീകരിച്ചത്. 152 പേർക്ക് രോഗം സ്ഥിരീകരിച്ചതായാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്. 38 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സ്ഥലത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ അടക്കം സഹകരണത്തോടെയാണ് പ്രതിരോധ പ്രവർത്തനം. വീടുകൾ കയറിയിറങ്ങി ബോധവത്കരണവും നൽകുന്നുണ്ട്. പനി, ക്ഷീണം, ഛർദ്ദി, വയറുവേദന തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ചികിത്സതേടണമെന്നും ആരോഗ്യപ്രവർത്തകരെ അറിയിക്കണമെന്നും നിർദേശമുണ്ട്.

എന്താണ് ഹെപ്പറ്റൈറ്റിസ്?

ശരീരത്തിലെ കരൾ കോശങ്ങളെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് കരൾ വീക്കം അഥവാ വൈറൽ ഹെപ്പറ്റൈറ്റിസ് (viral hepatitis). മറ്റു പലകാരണങ്ങൾകൊണ്ടും കരൾവീക്കം ഉണ്ടാകാമെങ്കിലും വൈറസ് ബാധമൂലമുള്ള കരൾവീക്കം വളരെയധികം പ്രാധാന്യമർഹിക്കുന്നു.രക്തത്തിലെ ബിൽറൂബിന്‍റെ അളവ് ക്രമാതീതമായി വർധിക്കുന്നതാണ് മഞ്ഞപ്പിത്തം അല്ലെങ്കിൽ ഹെപ്പറ്റൈറ്റിസിന് കാരണമാകുന്നത്. കരളിനെയാണ് ഇത് പ്രധാനമായും ബാധിക്കുന്നത്. ഒരു വർഷം ലോകത്താകമാനം ഒമ്പത് ലക്ഷത്തോളം പേർ ഈ രോഗം കാരണം മരിക്കുന്നുവെന്നാണ് കണക്ക്.കരൾ വീക്കം, അമിത മദ്യപാനം, പിത്തക്കുഴലിലെ കല്ല്, കരളിലെയും പാൻക്രിയാസിലെയും അർബുദം എന്നിവയും മഞ്ഞപ്പിത്തത്തിന് കാരണമാകാറുണ്ട്. എന്നാൽ, സാധാരണ കാണുന്ന വൈറൽ ഹെപ്പറ്റൈറ്റിസിന് യഥാസമയം ചികിത്സ തേടുന്നത് രോഗം മൂർച്ഛിക്കാതെ ഭേദമാക്കും.

പ്രധാനമായും അഞ്ച് വൈറസുകളാണ് ഹെപ്പറ്റൈറ്റിസിന് കാരണമാകുന്നത്. എ, ബി,സി, ഡി, ഇ എന്ന് അവയെ വിളിക്കുന്നു. ഈ വൈറസുകൾ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് അതിവേഗം പകരും.ഹെപ്പറ്റൈറ്റിസ് എ, ഇ വൈറസുകൾ മലിനമായ ഭക്ഷണത്തിൽ നിന്നും വെള്ളത്തിൽ നിന്നുമാണ് മനുഷ്യശരീരത്തിൽ പ്രവേശിക്കുന്നത്. രോഗിയുടെ മലവിസർജ്യത്തിൽ ഈ വൈറസുകളുടെ സാന്നിധ്യം ഉണ്ടാവും.ഹെപ്പറ്റൈറ്റിസ് ബി, സി, ഡി വൈറസുകൾ രക്തത്തിലൂടെയാണ് പകരുന്നത്. ഈ വൈറസുകൾ കുട്ടികളിൽ ഗുരുതരമായ ലിവർ സിറോസിസിനും കാൻസറിനും കാരണമാകുന്നു. ഗർഭിണികളായ അമ്മമാർ രോഗികളാണെങ്കിൽ അവരുടെ കുഞ്ഞുങ്ങളിലേക്ക് ഈ രോഗം പടരും. പ്രസവ സമയത്ത് വൈറസ് സാന്നിധ്യമുള്ള അമ്മയുടെ രക്തമോ ശരീരസ്രവങ്ങളോ സ്പർശിച്ചാലും കുഞ്ഞിന് രോഗമുണ്ടാകും.ടാറ്റൂ കുത്തൽ, സൂചികൊണ്ടുള്ള മുറിവുകൾ, അണുബാധയുള്ള രക്തം സ്വീകരിക്കൽ എന്നിവയിലൂടെയും ഹെപ്പറ്റൈറ്റിസ് പകരും. ഹെപ്പറ്റൈറ്റിസ് സി വൈറസ് ശരീരത്തിൽ കടന്നു കഴിഞ്ഞാൽ വർഷങ്ങളോളം ലക്ഷണങ്ങൾ ഒന്നും ഉണ്ടാകില്ല. കരൾ ഗുരുതരാവസ്ഥയിലാകുമ്പോഴായിരിക്കും ഹെപ്പറ്റൈറ്റിസ് ആണെന്ന് തിരിച്ചറിയുന്നത്.ഹെപ്പറ്റൈറ്റിസ് ബി ഉണ്ടായവരിൽ കാണുന്ന ഒരു ഉപരോഗമാണ് ഹെപ്പറ്റൈറ്റിസ് ഡി. ഹെപ്പറ്റൈറ്റിസ് ഡി മാത്രമായി ആരിലും ഉണ്ടാകാറില്ല. പക്ഷെ ഇവ രണ്ടും ഒരുമിച്ച് വന്നുകഴിഞ്ഞാൽ ഹെപ്പറ്റൈറ്റിസ് അതീവ ഗുരുതരമാകും. കുട്ടികളുടെ കരളിന്റെ പ്രവർത്തനത്തെ അത് ബാധിക്കുകയും ചിലപ്പോൾ മരണത്തിന് കാരണമാവുകയും ചെയ്തേക്കാം.മാ​​ര​​ക​​മാ​​യ വൈ​​റ​​സാ​​യ ‘ബി’ ​​ന​​മ്മു​​ടെ നാ​​ട്ടി​​ൽ കൂ​​ടു​​ത​​ലാ​​യി കാ​​ണ​​പ്പെ​​ടു​​ന്നു​​ണ്ട്. അ​തേ​സ​മ​യം, ഹെ​​പ്പ​​റ്റൈ​​റ്റി​​സ്-​ബി ​ബാ​​ധി​​ച്ച ആ​​ളു​​ക​​ൾ തി​​ക​​ച്ചും ആ​​രോ​​ഗ്യ​​വാ​​ന്മാ​​രും രോ​​ഗ​​ല​​ക്ഷ​​ണ​​ങ്ങ​​ൾ ഒ​​ന്നും​ത​​ന്നെ ഇ​​ല്ലാ​​ത്ത​​വ​​രു​​മാ​​ണ്. ഇ​​വ​​ർ ഹെ​​പ്പ​​റ്റൈ​​റ്റി​​സ്-​ബി ​കാ​​രി​​യ​​ർ എ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്നു. മ​​റ്റു​​ള്ള​​വ​​ർ​​ക്ക് ഇ​​വ​​രി​​ൽ​നി​​ന്നും രോ​​ഗം പ​​ക​​രാ​​ൻ സാ​​ധ്യ​​ത​​യു​​ണ്ട്.

പ്ര​ത്യേ​ക​ത​രം ര​ക്​​ത​പ​രി​ശോ​ധ​ന, മെ​​ഡി​​ക്ക​​ൽ ചെ​​ക്ക​​പ്, ഓ​​പ​​റേ​​ഷ​​ന് മു​​മ്പു​​ള്ള ര​ക്​​ത​പ​രി​ശോ​ധ​ന, ഗ​​ർ​​ഭി​​ണി​​ക​​ൾ​​ക്ക് ന​​ട​​ത്തു​​ന്ന പ​രിശോ​ധ​ന എ​​ന്നി​​വ​​യി​​ലൂ​​ടെ​​യാ​​ണ് പ​​ല​​പ്പോ​​ഴും രോ​​ഗം ക​​ണ്ടെ​​ത്തു​​ന്ന​​ത്.വൈ​​റ​​സ്​ ബി​​യും സി​​യും സാ​​ധാ​​ര​​ണ​​യാ​​യി ര​​ക്ത​​ദാ​​നം, ലൈം​​ഗി​​ക​​വേ​​ഴ്ച, സ്വ​​വ​ർ​​ഗ​​ര​​തി, പ​​ച്ച​കു​​ത്ത​​ൽ, മ​​യ​​ക്കു​​മ​​രു​​ന്ന് കു​​ത്തി​​വെ​​ക്ക​​ൽ എ​​ന്നി​​വ​​യി​​ലൂ​​ടെ​​യാ​​ണ് പ​​ക​​രു​​ന്ന​​ത്. അ​​ണു​​ബാ​​ധ​​യു​​ണ്ടാ​​യാ​​ൽ അ​​ക്യൂ​​ട്ട് ഹെ​​പ്പ​​റ്റൈ​​റ്റി​​സ്, േക്രാ​​ണി​​ക് ഹെ​​പ്പ​​റ്റൈ​​റ്റി​​സ്, സി​​റോ​​സി​​സ്​ ലി​​വ​​ർ കാ​​ൻ​​സ​​ർ എ​​ന്നീ രോ​​ഗ​​ങ്ങ​​ളു​​ണ്ടാ​​വാം.അ​​ക്യൂ​​ട്ട് ഹെ​​പ്പ​​റ്റൈ​​റ്റി​​സ്​ വ​​ന്നു​ക​​ഴി​​ഞ്ഞാ​​ൽ ഭൂ​​രി​​ഭാ​​ഗം പേ​​രും ഒ​​ന്ന​​ര​​മാ​​സം​കൊ​​ണ്ട് സു​​ഖം പ്രാ​​പി​​ക്കു​​ന്നു. ആ​​റു മാ​​സ​​ത്തി​​നു​​ള്ളി​​ൽ 90 ശ​​ത​​മാ​​നം ആ​​ളു​​ക​​ളി​​ലും വൈ​​റ​​സ്​ ശ​​രീ​​ര​​ത്തി​​ൽ​നി​​ന്ന് അ​​പ്ര​​ത്യ​​ക്ഷ​​മാ​​വു​​ന്നു. എ​​ന്നാ​​ൽ, 10 ശ​​ത​​മാ​​നം ആ​​ളു​​ക​​ളി​​ൽ വൈ​​റ​​സ്​ ശ​​രീ​​ര​​ത്തി​​ൽ​ത​​ന്നെ നി​​ല​​നി​​ൽ​​ക്കു​​ക​​യും പി​​ന്നീ​​ട് ക്രോ​​ണി​​ക് ഹെ​​പ്പ​​റ്റൈ​​റ്റി​​സ്, സി​റോ​​സി​​സ്​ ലി​​വ​​ർ കാ​​ൻ​​സ​​ർ എ​​ന്നീ ഗു​​രു​​ത​​ര​​മാ​​യ ക​​ര​​ൾ​രോ​​ഗങ്ങളായി മാറുകയും ചെ​​യ്യാം. ഈ ​​ര​​ണ്ടു വൈ​​റ​​സി​​നു​​മെ​​തി​​രെ ഫ​​ല​​പ്ര​​ദ​​മാ​​യ ചി​​കി​​ത്സ​രീ​​തി​​ക​​ൾ ല​​ഭ്യ​​മാ​​ണ്. ഹെ​​പ്പ​​റ്റൈ​​റ്റി​​സ്​-​എ​​ക്കും ബി​​ക്കു​​മെ​​തി​​രെ പ്ര​​തി​​രോ​​ധ കു​​ത്തി​​വെ​​പ്പ് ല​​ഭ്യ​​മാ​​ണ്.

പലപ്പോഴും രോഗം വന്നുപോയത് നമ്മൾ അറിയില്ല. എന്നാൽ, രോഗത്തിന്‍റെ പ്രകടമായ ലക്ഷണം ചർമ്മവും കണ്ണും മൂത്രവുമെല്ലാം മഞ്ഞ നിറത്തിലാകുന്നതാണ്. ഗുരുതരാവസ്ഥയിൽ നഖത്തിനടിയും നിറം കാണാം. കരളിന്‍റെ ഭാഗത്ത് വേദനയും അനുഭവപ്പെടാം. വിട്ടുമാറാത്ത പനിയും ഛർദിയും ഉണ്ടാകുന്നത് രോഗം മൂർച്ഛിച്ചതിന്‍റെ ലക്ഷണമാണ്. ഗർഭിണികൾക്ക് മഞ്ഞപ്പിത്തം ബാധിച്ചാൽ വളരെ സൂക്ഷിക്കേണ്ടതുണ്ട്.രോഗാവസ്ഥയിൽ ദിവസും രണ്ട് ലിറ്റർ വെള്ളമെങ്കിലും കുടിക്കണം. നാരങ്ങ ജ്യൂസ് നല്ലതാണ്. ഓട്സ്, നട്സ്, പയറുവർഗങ്ങൾ എന്നിവ കഴിക്കാം. കരളിന്‍റെ ആരോഗ്യം സംരക്ഷിക്കുന്ന ഭക്ഷണങ്ങൾ കൂടുതൽ ഉൾപ്പെടുത്താം. പപ്പായ, കാരറ്റ്, തക്കാളി തുടങ്ങിയവ ഉൾപ്പെടുത്തുക.ഹെപ്പറ്റൈറ്റിസ് എ, ബി എന്നിവക്ക് വാക്സിൻ നിലവിലുണ്ട്. ഹെപ്പറ്റൈറ്റിസ്-ബി ബാധിച്ച സ്ത്രീ പ്രവവാക്സിൻ ആദ്യ ഡോസ് കുഞ്ഞ് ജനിച്ച് 24 മണിക്കൂറിനകം നൽകണം. രോഗപ്രതിരോധശേഷി കുറഞ്ഞ ആളുകളിൽ കൂടുതൽ ഡോസുകൾ ആവശ്യമായി വരാറുണ്ട് എങ്കിലും ഭൂരിഭാഗം ആളുകൾക്കും സാധാരണ ഡോസ് തന്നെ മതിയാകും.95 ശതമാനം ആളുകളും ഈ കുത്തിവെയ്പിലൂടെ ഹെപ്പറ്റൈറ്റിസ് ബിക്കെതിരെ പ്രതിരോധശേഷി നേടുന്നു. എച്.ഐ.വി/എയ്ഡ്സ് രോഗികൾക്കും വളർച്ചയെത്താതെ ജനിച്ച നവജാതശിശുക്കൾക്കും ഈ കുത്തിവെയ്പ് എടുക്കാം.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....