Vismaya News
Connect with us

Hi, what are you looking for?

HEALTH

വജൈനൽ ഡിസ്ചാർജ്; സ്ത്രീകൾ ശ്രദ്ധിക്കാതെ പോകരുത് ഇക്കാര്യങ്ങൾ

ഇന്ന് മിക്ക സ്ത്രീകളും അഭിമുഖീകരിക്കുന്ന ആരോ​ഗ്യപ്രശ്നമാണ് വെള്ളപോക്ക് അഥവാ ഡിസ്ചാർജ്. കൗമാര പ്രായത്തിലുള്ള പെണ്‍കുട്ടികളിലാണ് ഈ പ്രശ്നം രൂക്ഷമായ രീതിയില്‍ കാണപ്പെടുന്നത്. യോനിയിലെയും ഗര്‍ഭാശയമുഖത്തെയും ചെറു ഗ്രന്ഥികളില്‍ നിന്ന് സ്രവങ്ങള്‍ പുറത്തേക്ക് വരുന്നത് സ്ത്രീ ശരീരത്തെ സംബന്ധിച്ചിടത്തോളം തികച്ചും സാധാരണമായ കാര്യമാണ്.നശിച്ച കോശങ്ങളെയും ബാക്ടീരിയകളെയുമെല്ലാം ഈ സ്രവത്തിലൂടെ ശരീരം പുറന്തള്ളുന്നത് വഴി യോനിയും പ്രത്യുത്പാദന നാളിയും വൃത്തിയോടെയും ആരോഗ്യത്തോടെയും ഇരിക്കും. ഈ സ്രവങ്ങളുടെ പുറന്തള്ളലിന്റെ സ്വഭാവം ഓരോ സ്ത്രീയിലും വ്യത്യസ്തമായിരിക്കും. ആര്‍ത്തവചക്രത്തിന്‍റെ ഘട്ടമനുസരിച്ച് പുറത്തു വരുന്ന സ്രവത്തിന്‍റെ അളവിലും മണത്തിലും വ്യത്യാസമുണ്ടാകാം.അണ്ഡോത്പാദന സമയത്തും മുലയൂട്ടുന്ന സമയത്തും ലൈംഗിക താത്പര്യം ഉണരുമ്പോഴും കൂടിയ അളവില്‍ സ്രവങ്ങള്‍ പുറത്തേക്ക് വരാം. ഈ സ്രവങ്ങളുടെ നിറവും മണവും ശരീരത്തിന്‍റെ ആരോഗ്യത്തെ സംബന്ധിച്ച് നിര്‍ണായക സൂചന നല്‍കും. ഇത്തരത്തിൽ ഇത് തുടര്‍ച്ചയായും അമിതമായ അളവിലും കാണുന്നുണ്ടെങ്കില്‍ സൂക്ഷിക്കണം. മാത്രമല്ല അസ്വാഭാവികമായ നിറമോ മണമോ ഉണ്ടെങ്കിലും ശ്രദ്ധിക്കേണ്ടതുണ്ട്.

മിക്ക സ്ത്രീകളിലും ആർത്തവത്തിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് വെള്ളപ്പോക്ക് പ്രശ്നം ഉണ്ടാകുന്നത് കാണാം. യോനിയിൽ മ്യൂക്കസ് ഉൽ‌പാദനത്തിൽ വർദ്ധനവിന് കാരണമാകുന്ന ഹോർമോൺ പ്രശ്നം മൂലമാണ് ഇത് ഉണ്ടാകുന്നത്.സാധാരണയായി വെളുത്ത നിറത്തിലാണ് ഈ ദ്രാവകം കാണപ്പെടുന്നത്. വെളുത്തതോ മഞ്ഞ നിറത്തിലോ വരാം. യോനിയുടെ പുറത്ത് ചര്‍മത്തില്‍ തൊടുമ്പോള്‍ അസഹനീയമായ ചൊറിച്ചില്‍ അനുഭവപ്പെടും. ഉടനെ ഡോക്ടറെ കണ്ട് ചികിത്സ തേടേണ്ടതാണ്.വെളുത്ത നിറത്തിലാണ് സാധാരണ ഗതിയില്‍ യോനീസ്രവങ്ങള്‍ പുറത്ത് വരുക. എന്നാല്‍ കടുത്ത വെളുത്ത നിറത്തോടു കൂടിയ സ്രവത്തിനൊപ്പം ചൊറിച്ചില്‍, പുകച്ചില്‍, അസ്വസ്ഥതകള്‍, ദുര്‍ഗന്ധം തുടങ്ങിയവ യോനിയില്‍ അനുഭവപ്പെട്ടാല്‍ ഇത് യീസ്റ്റ് അണുബാധയുടെ ലക്ഷണമാകാം.യോനീസ്രവത്തിന്‍റെ നിറം മഞ്ഞയാണെങ്കില്‍ അത് ബാക്ടീരിയല്‍ അണുബാധയുടെ ലക്ഷണമാകാം. സ്രവത്തിന്‍റെ നിറം പച്ചയാകുന്നത് ബാക്ടീരിയല്‍ അണുബാധയുടെയോ ലൈംഗിക രോഗങ്ങളുടെയോ സൂചനയാകാം. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധങ്ങള്‍ മൂലമോ ഒന്നിലധികം പങ്കാളികളുമായുള്ള ലൈംഗിക ബന്ധം വഴിയോ ഇത്തരത്തില്‍ സംഭവിക്കാം.യോനീസ്രവം തവിട്ട് നിറത്തിലാകുന്നത് ആര്‍ത്തവചക്രത്തിന്‍റെ താളം തെറ്റുന്നതിന്‍റെ സൂചന നല്‍കുന്നു. ഇത് ഗര്‍ഭാശയത്തിലെയോ ഗര്‍ഭാശയമുഖത്തിലെയോ അര്‍ബുദത്തിന്‍റെയും സൂചനയാകാം. യോനീസ്രവം കൊഴുത്തതും ഒട്ടിപ്പിടിക്കുന്നതും ദുര്‍ഗന്ധത്തോട് കൂടിയതുമാണെങ്കില്‍ വൈകാതെ തന്നെ വൈദ്യസഹായം തേടണം.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....