Vismaya News
Connect with us

Hi, what are you looking for?

HEALTH

ഉപ്പ് അമിതമായി ഉപയോഗിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാണ്

പഞ്ചസാര പോലെ ചിലര്‍ക്ക് ഉപ്പ് അമിതമായി കഴിക്കാന്‍ കൊതി തോന്നാം. ഉപ്പിനോടുള്ള ആസക്തിക്ക് പിന്നില്‍ പലപ്പോഴും വിരസത, സമ്മർദ്ദം, ചില പോഷകങ്ങളുടെ അഭാവം, ആരോഗ്യ പ്രശ്നങ്ങൾ എന്നിങ്ങനെ എന്തെങ്കിലും കാരണങ്ങള്‍ ഉണ്ടാകാം. ഉപ്പ് ആസക്തിക്ക് പിന്നിലെ കൃത്യമായ കാരണങ്ങൾ കണ്ടെത്തേണ്ടത് വളരെ പ്രധാനമാണ്. എന്നിരുന്നാലും, ഉപ്പ് അമിതമായി ഉപയോഗിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് ദോഷം ചെയ്യും.ഉപ്പ് ആസക്തിയുടെ കാരണങ്ങൾ…അനിയന്ത്രിതമായ സമ്മർദ്ദം, നിർജ്ജലീകരണം, ഉറക്കക്കുറവ്, പിഎംഎസ്, അമിതമായ വിയർപ്പ്, മൈഗ്രെയ്ൻ, ചില മരുന്നുകൾ, വിരസത എന്നിവ ഉപ്പ് കഴിക്കാന്‍ അമിതമായ ആഗ്രഹം തോന്നിപ്പിക്കാം. അഡിസൺസ് രോഗം അല്ലെങ്കിൽ അഡ്രീനൽ അപര്യാപ്തത എന്നിവയും ഉപ്പ് ആസക്തിക്ക് പിന്നിലെ കാരണമാകും. ഇത് നിങ്ങളുടെ ശരീരം ആവശ്യത്തിന് ചില ഹോർമോണുകൾ ഉത്പാദിപ്പിക്കാത്ത അവസ്ഥയാണ്. ഈ അവസ്ഥ ഉപ്പ് ആസക്തിക്ക് കാരണമാകുന്നുവെങ്കിൽ, അത് ഡോക്ടറെ കാണിക്കേണ്ട കാര്യം തന്നെയാണ്.

ഉപ്പ് ആസക്തിയെ എങ്ങനെ മറികടക്കാം?

ഡയറ്റില്‍ പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങൾ കൂടുതൽ ഉൾപ്പെടുത്തുന്നത് ഉപ്പിനോടുള്ള ആസക്തി മാറ്റാന്‍ സഹായിക്കും.പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങൾ എന്തൊക്കയെന്ന് നോക്കാം…

1. വാഴപ്പഴം: ബനാന അഥവാ വാഴപ്പഴം പൊട്ടാസ്യത്തിന്‍റെ നല്ലൊരു ഉറവിടമാണ്. അതിനാല്‍ വാഴപ്പഴം കഴിക്കുന്നത് ഉപ്പിനോടുള്ള കൊതിയെ മറികടക്കാന്‍ നിങ്ങളെ സഹായിക്കുന്നു.

2. മധുരക്കിഴങ്ങ്: മധുരക്കിഴങ്ങിലും പൊട്ടാസ്യം ധാരാളം കാണപ്പെടുന്നു.

3. ചീര: പൊട്ടാസ്യം ധാരാളം ഉള്ള ചീര കഴിക്കുന്നതും നല്ലതാണ്.

ഇതൊന്നും കൂടാതെ വെള്ളം ധാരാളം കുടിക്കുക. അതുപോലെ സ്ട്രെസ് കുറയ്‌ക്കുക, രാത്രി നന്നായി ഉറങ്ങുക.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...