Vismaya News
Connect with us

Hi, what are you looking for?

HEALTH

പ്രോട്ടീനുകളാൽ സമ്പന്നം; ബീഫിന്റെ പ്രധാന ആരോഗ്യ ഗുണങ്ങൾ അറിയാം

ആരോഗ്യത്തിനായി ഭക്ഷണത്തിൽ മൂന്നു ഘടകങ്ങൾ അത്യാവശ്യമാണ്. കാർബോഹൈഡ്രേറ്റ് (അന്നജം), പ്രോട്ടീൻ (മാംസ്യം), ഫാറ്റ് (കൊഴുപ്പ്). ഇതിനുപുറമെ വൈറ്റമിനുകളും ലവണങ്ങളുമൊക്കെ ആവശ്യം തന്നെ. ഭക്ഷണത്തിൽ 40 ശതമാനമെങ്കിലും പ്രോട്ടീൻ വേണമെന്നാണു കണക്ക്. പ്രോട്ടീനിന്റെ പ്രധാന സ്രോതസ്സ് പച്ചക്കറിയിൽ പയർവർഗങ്ങളാണ്. പിന്നെ, മൽസ്യവും മാംസവും.

ഒട്ടേറെ ഇനങ്ങളുണ്ടെങ്കിലും മാംസത്തിൽ ബീഫ്, ആട്, കോഴി എന്നിവയാണു പ്രധാനമായും ലഭ്യമാകുന്നത്. സുലഭമായതും വിലക്കുറവുള്ളതും ബീഫാണ്. ചുരുക്കിപ്പറഞ്ഞാൽ, മനുഷ്യശരീരത്തിന് അത്യാവശ്യമായി വേണ്ട പ്രോട്ടീനിന്റെ ലഭ്യമായ പ്രധാന സ്രോതസ്സാണു ബീഫ്. ബീഫിന്റെ പ്രധാന ആരോഗ്യ ഗുണങ്ങൾ നോക്കാം.

  • പ്രോട്ടീനുകളാൽ സമ്പുഷ്ടമാണ് ബീഫ്. ഇത് പേശികളുടെ വളർച്ചയെ സഹായിക്കുന്നു. പ്രോട്ടീൻ നിർമിക്കുന്നതിനു സഹായിക്കുന്ന ഒൻപത് എസൻഷ്യൽ അമിനോ ആസിഡുകൾ മാംസങ്ങളിൽ അടങ്ങിയിട്ടുണ്ട്.
  • ശരീരത്തിന് ആവശ്യമായ അയൺ നൽകുന്നു. കൂടാതെ നിയാസിൻ, റൈബോഫ്ലേവിൻ, വിറ്റാമിൻ ബി 6, വിറ്റാമിൻ ബി 12 തുടങ്ങി നാല് അവശ്യ വിറ്റാമിനുകളും ബീഫ് പ്രധാനം ചെയ്യുന്നു. ഇത് ക്ഷീണവും തളർച്ചയും അകറ്റുന്നു.
  • ആരോഗ്യത്തിനാവശ്യമായ എട്ട് അവശ്യ വിറ്റാമിനുകളും ധാതുക്കളും ബീഫിൽ നിന്ന് ലഭിക്കുന്നു.
  • ശരീരത്തിന്റെ വളർച്ച, മസിലുകളുടെ ആരോഗ്യം എന്നിവയ്‌ക്കു സഹായിക്കുന്ന അമിനോ ആസിഡ് ബീഫിൽ ധാരാളമുണ്ട്.
  • വൈറ്റമിൻ ബി3 വലിയ അളവിൽ ബീഫിലുണ്ട്. ബി3യുടെ അഭാവം ഹൃദ്രോഗങ്ങൾക്കു കാരണമാകാറുണ്ട്.
  • സിങ്കിന്റെ ഉറവിടമാണ് ബീഫ്. മുടി, നഖങ്ങൾ, ചർമം എന്നിവക്കാവശ്യമായ സിങ്ക് ബീഫില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്,
  • വന്ധ്യത ഇല്ലാതാക്കി പ്രത്യുൽപാദനത്തെ സഹായിക്കുന്നു. കൂടാതെ രക്തത്തിലെ നോർമൽ ടെസ്റ്റോസ്റ്റിറോണിന്‍റെ അളവ് നിലനിർത്തുന്നതിനും സഹായിക്കുന്നു.
  • ഇരുമ്പിന്റെ ഉറവിടമാണ് ബീഫ്, ഇത് രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...