Vismaya News
Connect with us

Hi, what are you looking for?

Money

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് | Gold rate today

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഇന്നലെ കുതിച്ചുയർന്ന പവനാണ് ഇന്നു നിറംമങ്ങിയത്. ഇന്നലെ ഒറ്റദിവസം പവന് 800 രൂപ വർധിച്ച് 49,440 രൂപയിലെത്തിയിരുന്നു. സ്വർണത്തിന്റെ പ്രാദേശിക വിപണികളിലെ റെക്കോഡ് നിലവാരമായിരുന്നു ഇത്.ഇന്ന് പവന് 360 രൂപ താഴ്ന്ന് 49,080 രൂപയിലും, ഗ്രാമിന് 45 രൂപ കുറഞ്ഞ് 6,135 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം പ്രാദേശിക വിപണികളിൽ ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ നിലവാരത്തിലാണ് സ്വർണവ്യാപാരം പുരോഗമിക്കുന്നത്.ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 35 രൂപയും ഒരു പവന്‍ 18 കാരറ്റിന് 280 രൂപയും കുറഞ്ഞു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5105 രൂപയും ഒരു പവന്‍ 18 കാരറ്റിന് 40,840 രൂപയുമാണ് വില. വെള്ളി വിലയിലും ഇടിവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 80 രൂപയില്‍ നിന്ന് 01 രൂപ കുറഞ്ഞ് 79 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം, ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില മാസങ്ങളായി 103 രൂപയില്‍ തുടരുന്നു.

gold 22 03 2024

പലിശ നിരക്ക് മാറ്റമില്ലാതെ തുടരുമെന്ന യുഎസ് ഫെഡറൽ റിസർവിന്റെ പണനയ പ്രഖ്യാപനമാണ് വിലക്കുതിപ്പിന് കാരണമെന്നാണ് വിലയിരുത്തൽ. ഇതോടൊപ്പം നിക്ഷേപകർ വൻതോതിൽ സ്വർണത്തിൽ താൽപര്യം കാട്ടുന്നതും വിലവർധനയ്ക്ക് കാരണമായിട്ടുണ്ട്. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണവില എത്തിയതോടെ ഞെട്ടലിലാണ് ഉപഭോക്താക്കൾ. വിവാഹ സീസൺ ആയതിനാൽ തന്നെ സ്വർണവില ഉയർന്ന് തന്നെ നിൽക്കുന്നത് ഉപഭോക്താക്കൾക്ക് വലിയ തിരിച്ചടിയാണ്.വിലവർദ്ധന ഈ രീതിക്ക് തുടർന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ സ്വർണവില അമ്പതിനായിരം പിന്നിടും. വില വര്‍ധിച്ചതോടെ സ്വര്‍ണം വാങ്ങാന്‍ ആളുകള്‍ കുറഞ്ഞെങ്കിലും പഴയ സ്വര്‍ണ്ണം വില്‍ക്കാനെത്തുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട് എന്നാണ് വ്യാപാരികള്‍ പറയുന്നത്.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...