Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

‘മഞ്ഞുമ്മല്‍ ബോയ്‌സ്’ കാണാൻ ധോണിയും കൂട്ടരും തിയേറ്ററില്‍; ആര്‍ത്തുവിളിച്ച് ആരാധകര്‍

200 കോടി ക്ലബിലെത്തിയ ആദ്യ മലയാള സിനിമയായ മഞ്ഞുമ്മല്‍ ബോയ്‌സ് ഇപ്പോഴും തിയേറ്ററില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. എന്നാൽ ‘മഞ്ഞുമ്മൽ ബോയ്‌സ്’ കാണാൻ മഹേന്ദ്രസിംഗ് ധോണിയും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീമംഗങ്ങളും എത്തിയെന്ന് പറഞ്ഞാൽ ആരായാലും ഒന്ന് അമ്പരക്കും.ചെന്നൈയിലെ സത്യം സിനിമാസിൽ മഞ്ഞുമ്മൽ ബോയ്‌സ് കാണാനെത്തിയ ധോണിയും സിഎസ്‌കെ ടീമംഗങ്ങളുമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ. ദീപക് ചാഹർ അടക്കമുള്ള ടീമംഗങ്ങൾക്കൊപ്പം സത്യം സിനിമാസിൽ നിന്ന് പുറത്തുവരുന്ന ധോണിയുടെ ചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചത്. മഞ്ഞുമ്മൽ ബോയ്‌സിന്റെ നാല് ഷോകളാണ് സത്യം സിനിമാസിൽ ഉള്ളത്.

തീയറ്ററിൽ ധോണിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ ആരാധകർ ആർപ്പുവിളികളോടെയാണ് അദ്ദേഹത്തെ വരവേറ്റത്. സിനിമ കഴിഞ്ഞും താരത്തെ കാണാനും ചിത്രമെടുക്കാനുമായി ആരാധകർ തീയറ്ററിൽ തടിച്ചു കൂടിയിരുന്നു. കേരളത്തിന് പുറമെ തമിഴ്‌നാട്ടിലും മഞ്ഞുമ്മൽബോയ്‌സ് സൂപ്പർ ഹിറ്റായിരുന്നു. 50 കോടിയിലധികം രൂപയാണ് തമിഴ്‌നാട്ടിൽ നിന്ന് ചിത്രം കളക്ട് ചെയ്തത്.ഐപിഎല്ലിലെ ഉദ്ഘാടന മത്സരത്തിൽ ആറ് വിക്കറ്റിന് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ തോൽപ്പിച്ചാണ് ചെന്നൈ സൂപ്പർ കിംഗ്സ് സീസണിൽ വിജയത്തുടക്കമിട്ടത്. വിക്കറ്റ് കീപ്പറായി ഇറങ്ങിയെങ്കിലും ധോണി ബാറ്റിംഗിന് ക്രീസിൽ എത്തിയിരുന്നില്ല. 26-ന് ഗുജറാത്ത് ടൈറ്റൻസിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...