Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

767.71 കോടി കിട്ടി, ലോഡ് ഷെഡ്ഡിംഗ് ഇല്ല, ഉപഭോഗം കൂടുന്നത് ബോർഡിന് പ്രതിസന്ധി

തിരുവനന്തപുരം: ദിവസവും അമിത വിലയ്ക്ക് കോടിക്കണക്കിന് രൂപയുടെ വൈദ്യുതി വാങ്ങാൻ പണമില്ലാതായ കെ.എസ്.ഇ.ബിക്ക് സർക്കാർ ഇന്നലെ 767.71കോടിരൂപ നൽകി. ഇതോടെ ലോഡ് ഷെഡ്ഡിംഗ് ഭീഷണി ഒഴിവായി. സർക്കാർ പണം നൽകിയില്ലെങ്കിൽ ലോഡ് ഷെഡ്ഡിംഗ് വേണ്ടിവരുമെന്ന് മാർച്ച് എട്ടിന് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.2022-23ലെ കെ.എസ്.ഇ.ബി.യുടെ നഷ്ടം സർക്കാർ ഏറ്റെടുത്തിരുന്നു. ഇതുവഴി 1023.61കോടിയാണ് സർക്കാർ നൽകേണ്ടത്. അതിന്റെ 75 ശതമാനമാണ് 767.71കോടി.വൈദ്യുതി മേഖലയിലെ പരിഷ്കരണത്തിന്റെ പേരിൽ കേരളത്തിന് 4,​866 കോടിരൂപ വായ്പ എടുക്കാൻ കേന്ദ്രം അനുവദിച്ചിരുന്നു. കെ.എസ്.ഇ.ബിയുടെ നഷ്ടം സർക്കാർ ഏറ്റെടുത്തത് ഈ വായ്പയ്ക്കു വേണ്ടിയായിരുന്നു. ആ വായ്പ എടുത്ത് അതിൽ നിന്നുള്ള തുകയാണ് കൈമാറിയത്.

മാർച്ചിൽ 500കോടി വായ്പ തരാമെന്നേറ്റിരുന്ന കേന്ദ്ര സ്ഥാപനമായ റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപ്പറേഷൻ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പിൻമാറിയതും പ്രതിസന്ധി രൂക്ഷമാക്കിയിരുന്നു.ദീർഘകാല കരാറുകൾ റദ്ദായതോടെ കുറഞ്ഞവിലയ്ക്ക് വൈദ്യുതി കിട്ടാനില്ല.ഓപ്പൺ സോഴ്സിൽ നിന്ന് വൈദ്യുതി വാങ്ങാൻ മുൻകൂർ പണം നൽകണം. അതിന് കോടികൾ വേണം.വൈദ്യുതി ബിൽ കുടിശിക പെരുകിയതും തുടർച്ചയായ നഷ്ടവും കാരണം റിസർവ് ബാങ്ക് വായ്‌പ വിലക്കിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ പട്ടികയിലാണ് കെ.എസ്.ഇ.ബി. ഇതു കാരണം അമിത പലിശയ്ക്കേ വായ്പ കിട്ടൂ.സാമ്പത്തിക പ്രതിസന്ധി മൂലം സർക്കാർ,​ പൊതുമേഖലാ സ്ഥാപനങ്ങൾ പ്രതിമാസബിൽ അടയ്‌ക്കുന്നില്ല. മുഖ്യമന്ത്രി അടിയന്തരയോഗം വിളിച്ച് കെ.എസ്.ഇ.ബിക്ക് പണം ലഭ്യമാക്കാനും 500കോടി വായ്പയെടുത്ത് നൽകാനും തീരുമാനിച്ചിരുന്നു.നവംബർ മുതൽ ഇലക്ട്രിസിറ്റി ഡ്യൂട്ടിയായി 1100 കോടി സർക്കാർ തിരിച്ചു പിടിക്കുകയാണ്. എന്നാൽ,ഗ്രീൻ കോറിഡോറിന് ജർമ്മൻ ബാങ്ക് നൽകിയ 60കോടിയും വായ്പായി നബാർഡ് അനുവദിച്ച 40കോടിയും കെ.എസ്.ഇ.ബിക്ക് സർക്കാർ കൈമാറിയില്ല.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...