Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

പോലീസ് സ്റ്റേഷന് മുന്നില്‍ പെട്രോള്‍ ഒഴിച്ച് സ്വയം തീകൊളുത്തിയ യുവാവ് മരിച്ചു

ആലത്തൂര്‍ (പാലക്കാട്): ആലത്തൂര്‍ പോലീസ് സ്റ്റേഷനു മുന്നില്‍ പെട്രോള്‍ ദേഹത്ത് ഒഴിച്ച് സ്വയം തീകൊളുത്തിയ യുവാവ് മരിച്ചു. കാവശ്ശേരി പത്തനാപുരം ഞാറക്കോട് വീട്ടില്‍ പരേതരായ രാധാകൃഷ്ണന്റേയും ഗീതയുടേയും മകന്‍ രാജേഷാണ് (30) മരിച്ചത്.മാര്‍ച്ച് 25 നായിരുന്നു രാജേഷ് ആത്മഹത്യക്ക് ശ്രമിച്ചത്. 90 ശതമാനത്തോളം പൊള്ളലേറ്റ് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടേകാലോടെ മരിച്ചു.രാജേഷിനെതിരെ അത്തിപ്പൊറ്റ സ്വദേശിയായ വീട്ടമ്മ നല്‍കിയ പരാതിയില്‍ ഇരുവരേയും സ്റ്റേഷനിലേക്ക് മാര്‍ച്ച് 25-ന് രാവിലെ വിളിപ്പിച്ച് സംസാരിക്കുകയും പരസ്പരം ഇനി പ്രശ്‌നമൊന്നും ഉണ്ടാകില്ലെന്ന് എഴുതിവെപ്പിച്ച് പറഞ്ഞയച്ചതായും പോലീസ് പറഞ്ഞു.

ഇതിന് ശേഷമാണ് രാജേഷ്, ക്യാനില്‍ പെട്രോളുമായി പോലീസ് സ്റ്റേഷന്റെ മുന്നിലെത്തിയത്. ദേഹത്ത് പെട്രോള്‍ ഒഴിച്ച ശേഷം തീ കൊളുത്തി പോലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറാന്‍ ശ്രമിക്കുമ്പോള്‍ കുഴഞ്ഞുവീണു.പോലീസുകാര്‍, വെള്ളം ഒഴിച്ച് തീകെടുത്തിയെങ്കിലും സാരമായി പൊള്ളലേറ്റു. ആലത്തൂര്‍ താലൂക്ക് ആശുപത്രിയിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷമാണ് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ചികിത്സയിലിരിക്കെ മജിസ്‌ട്രേറ്റിന് മരണമൊഴി നല്‍കിയിരുന്നു.മലേഷ്യന്‍ കപ്പലില്‍ ജീവനക്കാരനായിരുന്ന രാജേഷ് ആറുമാസം മുന്‍പാണ് തിരിച്ചെത്തിയത്. കുറച്ചു കാലം ഒഡീഷയില്‍ ജോലി ചെയ്തിരുന്നു. രണ്ടു മാസമായി നാട്ടിലുണ്ട്. ഏക സഹോദരി രേഷ്മയെ വിവാഹം ചെയ്തയച്ച ശേഷമാണ് രാജേഷ് മലേഷ്യയ്ക്ക് പോയത്.അവിവാഹിതനായ രാജേഷ് പത്തനാപുരത്തെ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വെള്ളിയാഴ്ച വീട്ടില്‍ കൊണ്ടുവരും.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...